---
title: "#arrest | ‌‌വടകര അനധികൃത വിദേശ മദ്യവുമായി യുവാവ് പിടിയിൽ "
english_title: "#Vatakara #youth #arrested #illegal #liquor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138663/vatakara-youth-arrested-illegal-liquor"
published_at: "2023-08-13T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8bf555eec2_vatakara.jpg"
keywords: []
---

# #arrest | ‌‌വടകര അനധികൃത വിദേശ മദ്യവുമായി യുവാവ് പിടിയിൽ 

> **Lead Summary:** **വടകര :** വടകര 15 ലിറ്റർ അനധികൃത വിദേശ മദ്യവുമായി യുവാവ് പിടിയിൽ . വടകര എക്സൈസ് സർക്കിൾ പാർട്ടി അഴിയൂർ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടികൂടിയത് .

## Article Content

**വടകര :** വടകര 15 ലിറ്റർ അനധികൃത വിദേശ മദ്യവുമായി യുവാവ് പിടിയിൽ . വടകര എക്സൈസ് സർക്കിൾ പാർട്ടി അഴിയൂർ നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടികൂടിയത് .

കുട്ടനാട് സ്വദേശി ഷാജി കുമാറിനെയാണ് എക്സൈസ് പിടികൂടിയത്. അഴിയൂർ മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ചാണ് 15 ലിറ്റർ അനധികൃത വിദേശ മദ്യവുമായി ഷാജി കുമാർ പിടിയിലായത്.

കോഴിക്കോട് എക്സൈസ് ഐബിയിലെ പ്രിവന്റിവ് ഓഫീസർ ശ്രീ പ്രമോദ് പുളിക്കൂൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര സർക്കിളിലെ പി ഒ ജയപ്രസാദ് സി കെ പി ഒ ഗ്രേഡ് ബെൻസി ബാൽ ഡ്രൈവർ ബബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138663/vatakara-youth-arrested-illegal-liquor)