---
title: "#accident | ‌‌വടകര പുതിയ സ്റ്റാന്റിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക് "
english_title: "#Pedestrian #seriously #injured #privatebus #Vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138674/pedestrian-seriously-injured-privatebus-vadakara"
published_at: "2023-08-13T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8c8de5a49a_accident.jpg"
keywords: []
---

# #accident | ‌‌വടകര പുതിയ സ്റ്റാന്റിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക് 

> **Lead Summary:** **വടകര: **വടകര പുതിയ സ്റ്റാന്റിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. ബസ് ട്രാക്കിലേക്ക് മാറ്റുന്നതിനിടയിൽ നാരായണനഗരം ചീരാംവീട് വെള്ളച്ചാൽ ബാലകൃഷ്ണനാണ് അപകടത്തിൽപെട്ടത്.

## Article Content

**വടകര: **വടകര പുതിയ സ്റ്റാന്റിൽ സ്വകാര്യ ബസിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. ബസ് ട്രാക്കിലേക്ക് മാറ്റുന്നതിനിടയിൽ നാരായണനഗരം ചീരാംവീട് വെള്ളച്ചാൽ ബാലകൃഷ്ണനാണ് അപകടത്തിൽപെട്ടത്.

ഇരുകൈകൾക്കും പരിക്കേറ്റ ബാലകൃഷ്ണനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് അപകടം. വടകരയിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന ഷാജൂസ്‌ ബസാണ് അപകടം വരുത്തിയത്.

ടാക്സി സ്റ്റാന്റ് ഭാഗത്ത് നിന്ന് കോഴിക്കോടൻ ട്രാക്കിലേക്ക് മാറ്റാൻ ബസ് പിന്നോട്ട് എടുക്കുമ്പോഴാണ് നടന്നുപോവുകയായിരുന്ന ബാലകൃഷ്ണനെ ഇടിച്ചത്.

കണ്ട് നിന്നവർ ബഹളം വെച്ചപ്പോഴാണ് ബസ് നിർത്തിയത് . ഓടിക്കൂടിയവർ ബാലകൃഷ്ണനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരു കൈകൾക്കും സാരമായ പരിക്കുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138674/pedestrian-seriously-injured-privatebus-vadakara)