---
title: "#Sandalwoodsmuggling | ‌‌വി​ല്യാ​പ്പ​ള്ളി വ​ലി​യ​മ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ചന്ദനക്കടത്ത് "
english_title: "#Sandalwood #smuggling #around #vilyapalli "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138714/sandalwood-smuggling-around-vilyapalli"
published_at: "2023-08-13T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8f9b45dca2_smagling.jpg"
keywords: []
---

# #Sandalwoodsmuggling | ‌‌വി​ല്യാ​പ്പ​ള്ളി വ​ലി​യ​മ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ചന്ദനക്കടത്ത് 

> **Lead Summary:** **വ​ട​ക​ര: **വി​ല്യാ​പ്പ​ള്ളി വ​ലി​യ​മ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ച​ന്ദ​ന​മ​ര മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. വി​ല്യാ​പ്പ​ള്ളി കൊ​ള​ത്തൂ​ർ ഭാ​ഗ​ത്താ​ണ് മ​ല​യു​ടെ താ​ഴെ​യു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തു​നി​ന്നും മ​ല​യി​ൽ​നി​ന്നും ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ​താ​യി നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.

## Article Content

**വ​ട​ക​ര: **വി​ല്യാ​പ്പ​ള്ളി വ​ലി​യ​മ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ച​ന്ദ​ന​മ​ര മോ​ഷ​ണം വ്യാ​പ​ക​മാ​വു​ന്നു. വി​ല്യാ​പ്പ​ള്ളി കൊ​ള​ത്തൂ​ർ ഭാ​ഗ​ത്താ​ണ് മ​ല​യു​ടെ താ​ഴെ​യു​ള്ള സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തു​നി​ന്നും മ​ല​യി​ൽ​നി​ന്നും ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ച് ക​ട​ത്തി​യ​താ​യി നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്.

മ​ല​യി​ൽ​നി​ന്ന് നി​ര​വ​ധി ച​ന്ദ​ന​മ​ര​ങ്ങ​ൾ മു​റി​ച്ചു​ക​ട​ത്തി​യ​താ​യാ​ണ് വി​വ​രം. മ​ല​യി​ൽ അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ളെ ക​ണ്ട​താ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മ​ല​യി​ലെ​ത്തി​യ നാ​ട്ടു​കാ​രെ ക​ണ്ട് ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​ല്യാ​പ്പ​ള്ളി വ​ലി​യ​മ​ല ച​ന്ദ​ന​മ​ര​ങ്ങ​ൾ വ​ൻ​തോ​തി​ലു​ള്ള സ്ഥ​ല​മാ​ണ്.

ഇ​വ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ന് ഒ​രു സം​വി​ധാ​ന​വും നി​ല​വി​ൽ ഇ​ല്ല. സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തെ ച​ന്ദ​ന​മ​ര​ങ്ങ​ളാ​ണ് നി​ലം കു​ഴി​ച്ച് മു​റി​ച്ചു ക​ട​ത്തി​യ​ത്. മ​ര​ത്തി​​ന്റെ വേ​രും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തെ, മ​ണി​യൂ​ർ പ​തി​യാ​ര​ക്ക​ര​യി​ലും കോ​ട്ട​പ്പ​ള്ളി​യി​ലും ച​ന്ദ​ന​മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി മു​റി​ച്ച്‌ ക​ട​ത്തി​യി​രു​ന്നു. കോ​ട്ട​പ്പ​ള്ളി​യി​ലെ കോ​ട്ട​പ്പാ​റ മ​ല​യി​ൽ​നി​ന്നും നൂ​റു​വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ച​ന്ദ​ന മ​ര​ങ്ങ​ള​ട​ക്കം മു​റി​ച്ചു ക​ട​ത്തി​യി​രു​ന്നു. ച​ന്ദ​ന മ​ര​ങ്ങ​ൾ വ്യാ​പ​ക​മാ​യി മു​റി​ച്ച് ക​ട​ത്തി​യി​ട്ട് ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138714/sandalwood-smuggling-around-vilyapalli)