---
title: "#winners | ചോറോട് ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "#Chorodu #congratulated #top #winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138724/chorodu-congratulated-top-winners"
published_at: "2023-08-13T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d904ea28cfe_anumodhanam.jpg"
keywords: []
---

# #winners | ചോറോട് ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** **കുരിക്കിലാട്: **ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങളിലെ ഉന്നത വിജയികളെ അനുമോദിച്ചു.21 വാർഡുകളിലെയും എൽ.എസ്.എസ്, യു.എസ്.എസ്, എസ് എസ് എൽസി ഫുൾ എപ്ലസ്, പ്ലസ് ടു ഫുൾ ഏ പ്ലസ്, എൻ.എം.എം.എസ്.വിജയികൾക്കാണ് അനുമോദനം നൽകിയത്.

## Article Content

**കുരിക്കിലാട്: **ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി നേതൃത്വത്തിൽ പഞ്ചായത്തിൽ വിവിധ വിഭാഗങ്ങളിലെ ഉന്നത വിജയികളെ അനുമോദിച്ചു.21 വാർഡുകളിലെയും എൽ.എസ്.എസ്, യു.എസ്.എസ്, എസ് എസ് എൽസി ഫുൾ എപ്ലസ്, പ്ലസ് ടു ഫുൾ ഏ പ്ലസ്, എൻ.എം.എം.എസ്.വിജയികൾക്കാണ് അനുമോദനം നൽകിയത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ സി.നാരായണൻ മാസ്റ്റർ, കെ.മധുസൂദനൻ ,അംഗങ്ങളായ ഷിനിത ചെറുവത്ത്, പ്രസാദ് വിലങ്ങിൽ, പ്രിയങ്ക സി.പി, മനീഷ് കുമാർ ടി.പി., അബൂബക്കർ വി.പി, ജംഷിദ കെ. എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138724/chorodu-congratulated-top-winners)