---
title: "വിലക്കയറ്റം തടയാന്‍  വടകരയില്‍  സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പന ശാലകള്‍"
english_title: "In Vadakara to curb inflation Supplyco's mobile sales outlets"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13874/in-vadakara-to-curb-inflation-supplycos-mobile-sales-outlets"
published_at: "2021-12-01T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a76d3e61746_price hike .jpg"
keywords: []
---

# വിലക്കയറ്റം തടയാന്‍  വടകരയില്‍  സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്‍പന ശാലകള്‍

> **Lead Summary:** വടകര: പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പന ശാലകള്‍ നാളെയും (ഡിസംബര്‍ 2) ഡിസംബര്‍ 3 ഉം വിവിധയിടങ്ങളില്‍ സര്‍വ്വീസ് നടത്തും.

## Article Content

വടകര: പൊതുവിപണിയിലെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ സപ്ലൈകോയുടെ സഞ്ചരിക്കുന്ന വില്പന ശാലകള്‍ നാളെയും (ഡിസംബര്‍ 2) ഡിസംബര്‍ 3 ഉം വിവിധയിടങ്ങളില്‍ സര്‍വ്വീസ് നടത്തും.

വില്‍പനശാലകളില്‍ നിന്നും 13 ഇനം സബ്‌സിഡി സാധനങ്ങളും ശബരി ഉല്‍പ്പന്നങ്ങളും ലഭിക്കും. ഉപഭോക്താക്കള്‍ റേഷന്‍ കാര്‍ഡ് കൈവശം വെക്കണം. വടകര ഡിപ്പോയ്ക്ക് കീഴില്‍ എടച്ചേരിയിലെ വിതരണം നാളെ രാവിലെ ഒന്‍പതിന് എടച്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്ത് ഇ.കെ.വിജയന്‍ എംഎല്‍എ ഫഌഗ് ഓഫ് ചെയ്യും.

സഞ്ചരിക്കുന്ന വില്പന ശാല എത്തിച്ചേരുന്ന തീയതി, സ്ഥലം, സമയം എന്ന ക്രമത്തില്‍ : നാളെ എടച്ചേരി നോര്‍ത്ത് രാവിലെ ഒന്‍പതിന്, വെള്ളൂര്‍ 11, അന്തിയേരി ഉച്ചക്ക് 12.30, ചുഴലി 2.30. കുറ്റ്യാടി നടുപൊയിലില്‍ വൈകീട്ട് 4.30ന് കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ഫഌഗ് ഓഫ് ചെയ്യും. ഡിസംബര്‍ മൂന്നിന് രാവിലെ ഒന്‍പതിന് വടകര പുതിയസ്റ്റാന്‍ഡ് പരിസരത്ത് കെ.കെ.രമ ഫഌഗ് ഓഫ് ചെയ്യും.

സഞ്ചരിക്കുന്ന വില്പന ശാല എത്തിച്ചേരുന്ന സ്ഥലവും സമയവും: പുതുപ്പണം രാവിലെ 9 മണി, വടകര ബീച്ച് 10.30, പുത്തൂര്‍ ഉച്ചക്ക് 12, കാര്‍ത്തികപ്പള്ളി 1.30, കീഴല്‍ 3, തിരുവള്ളൂര്‍ 4.30. കോഴിക്കോട് ഡിപ്പോയ്ക്ക് കീഴിലെ മൊബൈല്‍ വില്‍പനശാലകളുടെ ഫഌഗ് ഓഫ് നാളെ രാവിലെ 9.30 ന് നല്ലളം ബസാറില്‍ കോഴിക്കോട് കോര്‍പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി.രാജന്‍ നിര്‍വ്വഹിക്കും.

മൊബൈല്‍ വില്‍പനശാലകള്‍ എത്തിച്ചേരുന്ന സ്ഥലവും സമയവും : നാളെ നല്ലളം 9.3011.00, പൊക്കുന്ന് 11.30ഉച്ചക്ക് ഒരു മണി, ഗോവിന്ദപുരം 1.303, കൊമ്മേരി 3.305, മേത്തോട്ടുതാഴം 5.307 മണി. ഡിസംബര്‍ മൂന്നിന് ബേപ്പൂര്‍ രാവിലെ 9.3011, മാറാട് 11.30ഉച്ചക്ക് ഒരു മണി, ചക്കുംകടവ് 1.303, വെള്ളയില്‍ 3.305, പുതിയാപ്പ 5.30ഏഴ് വരെ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13874/in-vadakara-to-curb-inflation-supplycos-mobile-sales-outlets)