---
title: "പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ ;  വടകര കോട്ടപ്പള്ളി  സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍"
english_title: " Teacher arrested for placing camera in girls' toilet in Pinarayi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/13883/teacher-arrested-for-placing-camera-in-girls-toilet-in-pinarayi"
published_at: "2021-12-01T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a77ab249506_camera .jpg"
keywords: []
---

# പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ ;  വടകര കോട്ടപ്പള്ളി  സ്വദേശിയായ അധ്യാപകന്‍ അറസ്റ്റില്‍

> **Lead Summary:** വടകര: കണ്ണൂര്‍ പിണറായില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ വെച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. വടകര കോട്ടപ്പള്ളി സ്വദേശിയായ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ്് ചെയ്തത്.

## Article Content

വടകര: കണ്ണൂര്‍ പിണറായില്‍ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ക്യാമറ വെച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. വടകര കോട്ടപ്പള്ളി സ്വദേശിയായ നൗഷാദിനെയാണ് പൊലീസ് അറസ്റ്റ്് ചെയ്തത്.

പിണറായി യു പി സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയിലാണ്ക്യമാറ വെച്ചത് . ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ചത് ശ്രദ്ധയില്‍ പെണ്‍കുട്ടികള്‍ അധ്യാപകരെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് അധ്യാപകന്റെ ഫോണ്‍ ആണെന്ന് കണ്ടെത്തിയത്.

അറബിക് താല്‍ക്കാലിക അധ്യാപകനായ നൗഷാദ് ഒരു മാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. സംഭവത്തിന് ശേഷം സ്‌കൂള്‍ അധികൃതര്‍ പിടിഎ യോഗം വിളിച്ച് രക്ഷിതാക്കളോട് കാര്യങ്ങള്‍ വിശദീകരിച്ചു. അധ്യാപകനെതിരെ പോക്്‌സോ ആക്റ്റ് പ്രകാരം കേസെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/13883/teacher-arrested-for-placing-camera-in-girls-toilet-in-pinarayi)