---
title: "#aidpost | വടകര പഴയ സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റിൽ പൊലീസില്ല; ബസ് ജീവനക്കാർ ഏറ്റുമുട്ടുന്നത് പതിവാകുന്നു "
english_title: "#nopolice #aidpost #vadakara #oldstand"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138884/nopolice-aidpost-vadakara-oldstand"
published_at: "2023-08-14T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9e905bb653_vatakara.jpg"
keywords: []
---

# #aidpost | വടകര പഴയ സ്റ്റാൻഡിൽ എയ്ഡ് പോസ്റ്റിൽ പൊലീസില്ല; ബസ് ജീവനക്കാർ ഏറ്റുമുട്ടുന്നത് പതിവാകുന്നു 

> **Lead Summary:** **വ​ട​ക​ര: **എ​യ്ഡ് പോ​സ്റ്റി​ൽ പൊ​ലീ​സി​ല്ല, പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം പ​തി​വാ​കു​ന്നു. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യും വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റു​ന്ന​തി​നെ ചൊ​ല്ലി​യു​മാ​ണ് സം​ഘ​ർ​ഷം. ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ചേ​രി​തി​രി​ഞ്ഞ് പോ​ർ​വി​ളി​യു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​തോ​ടെ സ്റ്റാ​ൻ​ഡ് സം​ഘ​ർ​ഷ​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്.

## Article Content

**വ​ട​ക​ര: **എ​യ്ഡ് പോ​സ്റ്റി​ൽ പൊ​ലീ​സി​ല്ല, പ​ഴ​യ സ്റ്റാ​ൻ​ഡി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം പ​തി​വാ​കു​ന്നു. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യും വി​ദ്യാ​ർ​ഥി​ക​ളെ ബ​സി​ൽ ക​യ​റ്റു​ന്ന​തി​നെ ചൊ​ല്ലി​യു​മാ​ണ് സം​ഘ​ർ​ഷം. ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ചേ​രി​തി​രി​ഞ്ഞ് പോ​ർ​വി​ളി​യു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​തോ​ടെ സ്റ്റാ​ൻ​ഡ് സം​ഘ​ർ​ഷ​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്.

ഇ​തി​നി​ടെ യാ​ത്ര​ക്കാ​രാ​യി എ​ത്തു​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ സ്റ്റാ​ൻ​ഡി​ൽ ഭീ​തി​യോ​ടെ നി​ൽ​ക്കു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്.ജീ​വ​ന​ക്കാ​ർ ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​ൽ പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​കൂ​ടി ആ​വു​ന്ന​തോ​ടെ കൈ​യാ​ങ്ക​ളി​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. സ്റ്റാ​ൻ​ഡി​ൽ വൈ​കി​ട്ട് തി​ര​ക്കേ​റി​യ സ​മ​യ​ത്താ​ണ് ജീ​വ​ന​ക്കാ​ർ കൊ​മ്പു​കോ​ർ​ക്കു​ന്ന​ത്.

എ​യ്ഡ് പോ​സ്റ്റി​ൽ ഈ ​സ​മ​യ​ങ്ങ​ളി​ൽ പ​ല​പ്പോ​ഴും പൊ​ലീ​സ് ഉ​ണ്ടാ​വാ​റി​ല്ല. ഇ​ത് സം​ഘ​ർ​ഷ​ത്തി​ന് വ​ഴി​വെ​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് ഏ​റെ നേ​രം സ്റ്റാ​ൻ​ഡി​ൽ പോ​ർ​വി​ളി​യും കൈ​യാ​ങ്ക​ളി​യും ഉ​ണ്ടാ​യി.

സ്ഥ​ല​ത്ത് പൊ​ലീ​സ് എ​ത്തി​യെ​ങ്കി​ലും പ​തി​വ് സം​ഭ​വ​മെ​ന്ന നി​ല​യി​ൽ തി​രി​ച്ചു​പോ​കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യു​ള്ള വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വും ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138884/nopolice-aidpost-vadakara-oldstand)