---
title: "#RoshyAugustine | എംഎൽഎയുടെ ഇടപെടൽ ; ചെരണ്ടത്തൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, മോട്ടോർ പ്രവർത്തനക്ഷമാക്കും -മന്ത്രി റോഷി അഗസ്റ്റിൻ "
english_title: "#MLA's #intervention #Cherandathur #Lift #Irrigation #Project #motor #operational #RoshiAugustine"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138887/mlas-intervention-cherandathur-lift-irrigation-project-motor-operational-roshiaugustine"
published_at: "2023-08-14T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d9eacf71b3a_roshy.jpg"
keywords: []
---

# #RoshyAugustine | എംഎൽഎയുടെ ഇടപെടൽ ; ചെരണ്ടത്തൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, മോട്ടോർ പ്രവർത്തനക്ഷമാക്കും -മന്ത്രി റോഷി അഗസ്റ്റിൻ 

> **Lead Summary:** **വടകര : **ചെരണ്ടത്തൂർ ലിഫ്റ്റ് ഇറിഗേഷൻ - പദ്ധതിയിലെ മോട്ടോർ പ്രവർത്തനക്ഷമാക്കുന്നതിനുള്ള പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .

## Article Content

**വടകര : **ചെരണ്ടത്തൂർ ലിഫ്റ്റ് ഇറിഗേഷൻ - പദ്ധതിയിലെ മോട്ടോർ പ്രവർത്തനക്ഷമാക്കുന്നതിനുള്ള പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ .

ചെരണ്ടത്തൂർ ചിറയിലെ പമ്പിങ്ങിനുവേണ്ടി സ്ഥാപിച്ച 40 എച്ച്പി മോട്ടോർ , 10 എച്ച്പി മോട്ടോർ എന്നിവ പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവർത്തികൾ നടന്നുവരികയാണെന്നും ജലവിഭവ വകുപ്പ്മന്ത്രി കെ.പി കുഞ്ഞമ്മദ് കുട്ടിമാസ്റ്റർ എംഎൽഎയുടെ ചോദ്യത്തിന് ഉത്തരമായി നിയമസഭയിൽ അറിയിച്ചു.

കേടായ 60 മോട്ടോർ മാറ്റി പുതിയത് സ്ഥാപിച്ചിട്ടുള്ളത് പൂർണമായി പ്രവർത്തനക്ഷമമായതായും , 40 എച്ച്പി മോട്ടോറിന്‍റെ തകരാറുകൾ പരിഹരിക്കുന്നതോടെ വെള്ളക്കെട്ട് മൂലം കൃഷി നശിച്ചു പോകുന്ന അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചതായി കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138887/mlas-intervention-cherandathur-lift-irrigation-project-motor-operational-roshiaugustine)