---
title: "#AyurvedaHospital | വടകര ആയുർവേദ ആശുപത്രി നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു "
english_title: "#Vadakara #Ayurveda #Hospital #renovation #work #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138933/vadakara-ayurveda-hospital-renovation-work-inaugurated"
published_at: "2023-08-14T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da07c26e6ac_kkrama.jpg"
keywords: []
---

# #AyurvedaHospital | വടകര ആയുർവേദ ആശുപത്രി നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര: **2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ നിർദേശിച്ച വടകര ഗവ ആയുർവേദ ആശുപത്രിയുടെ അൻപത് ലക്ഷത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കെ.കെ രമ എം.എൽ.എ നിർവഹിച്ചു.

## Article Content

**വടകര: **2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ നിർദേശിച്ച വടകര ഗവ ആയുർവേദ ആശുപത്രിയുടെ അൻപത് ലക്ഷത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കെ.കെ രമ എം.എൽ.എ നിർവഹിച്ചു.

വടകര മേഖലയിലെ എല്ലാ ആയുർവേദ ചികിത്സയും ലഭ്യമാകുന്ന ആശുപത്രിയിൽ കിടത്തി ചികിത്സയിലായും അല്ലാതെയുമായി നരവധി രോഗികൾ എത്തുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് ആശുപത്രി നേരിടുന്ന വലിയപ്രശ്‌നമെന്നതിനാലാണ് അടിയന്തിരമായി സഹായം ലഭ്യമാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് അൻപത് ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്ക് അനുമതി ലഭ്യമായതെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ കെ.പി ബന്ദു അധ്യക്ഷയായി.

വൈസ് ചെയർമാൻ പി.സജീവ്കുമാർ, സ്ഥിരംസമിതി അധ്യക്ഷരായ എ.പി പ്രജിത, എം.ബിജു, ഡി.എം.ഒ ജെഷി ദിനകരൻ, സീനിയർമെഡിക്കൽ ഓഫിസർ രാജേഷ്, അശോകൻ, നാണു, ഇ.കെ പ്രദീപ്കുമാർ, പി.കെ കൃഷ്ണൻ, എം.പി അഹമ്മദ്, പി.പത്മനാഭൻ, ശ്യാംരാജ്, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ രമേഷ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138933/vadakara-ayurveda-hospital-renovation-work-inaugurated)