---
title: "#Mangalad | ചിങ്ങപ്പുലരിയെ വരവേൽക്കാൻ; ആയഞ്ചേരി മംഗലാട് മണ്ണൊരുക്കൽ ആരംഭിച്ചു "
english_title: "#Ayancheri #Mangalad #soil #preparation #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/138937/ayancheri-mangalad-soil-preparation-started"
published_at: "2023-08-14T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da183055e01_mangalad.jpg"
keywords: []
---

# #Mangalad | ചിങ്ങപ്പുലരിയെ വരവേൽക്കാൻ; ആയഞ്ചേരി മംഗലാട് മണ്ണൊരുക്കൽ ആരംഭിച്ചു 

> **Lead Summary:** **വടകര : **ചിങ്ങപ്പുലരിയെ വരവേൽക്കാനുളള മണ്ണൊരുക്കൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ മെമ്പർ എ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **ചിങ്ങപ്പുലരിയെ വരവേൽക്കാനുളള മണ്ണൊരുക്കൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ മെമ്പർ എ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

വാർഡിലെ മൂന്നര ഏക്കർ സ്ഥലം കൃഷി ഭൂമിയാക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രകാരം നാലര ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്.

ചിങ്ങം ഒന്നിന് വിപുലമായ രീതിയിൽ കൃഷിയിറക്കി വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വാർഡ് മെമ്പർ അറിയിച്ചു. ചടങ്ങിൽ കുളങ്ങരത്ത് നാരായണൻ, മേറ്റ്മാരായ ദീപ്ന കെ.ആർ, ഷിംന കുന്നിൽ, ദീപ തിയ്യർകുന്നത്ത്, ഷൈനി വെള്ളോടത്തിൽ, സതി തയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/138937/ayancheri-mangalad-soil-preparation-started)