---
title: "#kkrama | രമയുടെ കരുതൽ; പ്രതീക്ഷയോടെ ഒഞ്ചിയം നിവാസികൾ "
english_title: "#Care #Rama #Residents #Onchiyam #hope"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139081/care-rama-residents-onchiyam-hope"
published_at: "2023-08-15T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db0c542c940_kkrama.jpg"
keywords: []
---

# #kkrama | രമയുടെ കരുതൽ; പ്രതീക്ഷയോടെ ഒഞ്ചിയം നിവാസികൾ 

> **Lead Summary:** **ഒഞ്ചിയം:** കെ കെ രമ എം.എൽ.എ യുടെ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഒഞ്ചിയം പ്രദേശത്തുകാർ. നിലവിൽ പൊതുഗതാഗത സംവിധാനങ്ങൾ ഒന്നും തന്നെയില്ലാത്ത വടകര നിയോജകമണ്ഡലത്തിലെ ഒഞ്ചിയം നിവാസികൾക്കാണ് കൂടുതൽ ആശ്വാസമാവുക.

## Article Content

**ഒഞ്ചിയം:** കെ കെ രമ എം.എൽ.എ യുടെ ഇടപെടലിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഒഞ്ചിയം പ്രദേശത്തുകാർ. നിലവിൽ പൊതുഗതാഗത സംവിധാനങ്ങൾ ഒന്നും തന്നെയില്ലാത്ത വടകര നിയോജകമണ്ഡലത്തിലെ ഒഞ്ചിയം നിവാസികൾക്കാണ് കൂടുതൽ ആശ്വാസമാവുക.

കണ്ണൂക്കര- ഒഞ്ചിയം- വെള്ളികുളങ്ങര- ഓർക്കാട്ടേരി- കാർത്തികപ്പള്ളി- വില്യാപ്പള്ളി -വടകര റൂട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ കെ കെ രമ എം.എൽ.എ നേരിൽ കാണുകയും പ്രദേശവാസികളുടെ യാത്രാദുരിതം പങ്കുവെക്കുകയും ചെയ്തു .

നേരത്തെ ഒരു പ്രൈവറ്റ് ബസ് ഇതുവഴി സർവീസ് നടത്തിയിരുന്നു. എന്നാലിപ്പോൾ ഈ ബസ്സും സർവീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു മൂലം ഒഞ്ചിയം ഭാഗത്തെ വിദ്യാർത്ഥികളും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കായി നിത്യേന യാത്ര ചെയ്യുന്ന പ്രദേശവാസികളും ഏറെ ദുരിതത്തിലായിരിക്കുകയാണ്.

ഏതാണ്ട് 20 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി യുടെ ഒരു പുതിയ സർവീസ് ആരംഭിക്കുകയാണെങ്കിൽ ജനങ്ങൾക്ക് ഇത് ഏറെ ഉപകാരപ്രദമായിരിക്കും.

തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഈ മേഖലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്തും, പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ചുമാണ് ഈ വിഷയം വടകര എംഎൽഎ കെ.കെ.രമ സർക്കാരിന്റെ മുൻപിൽ അവതരിപ്പിച്ചത്.

രണ്ടാഴ്ചക്കകം താൽകാലിക സർവീസ് അനുവദിക്കാമെന്നും, തുടർന്നുള്ള പരിശോധനയുടെ അടിസ്ഥാനത്തിൽ ഇത് സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് ആലോചിക്കാമെന്നും ഗതാഗത മന്ത്രി ഉറപ്പു നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139081/care-rama-residents-onchiyam-hope)