---
title: "#uss | ചരിത്ര വിജയം; യുഎസ്എസ്സിലും മേമുണ്ടയുടെ വിജയഭേരി "
english_title: "#Historic #success #Memunda #highersecondary #school #USS "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139087/historic-success-memunda-highersecondary-school-uss"
published_at: "2023-08-15T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db0e6c21506_memunda2.jpg"
keywords: []
---

# #uss | ചരിത്ര വിജയം; യുഎസ്എസ്സിലും മേമുണ്ടയുടെ വിജയഭേരി 

> **Lead Summary:** **വടകര: **മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 37 വിദ്യാർത്ഥികളാണ് ഈ വർഷം മേമുണ്ട സ്കൂളിൽ നിന്നും യുഎസ്എസ് സ്കോളർഷിപ്പ് നേടിയത്.

## Article Content

**വടകര: **മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും യുഎസ്എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. 37 വിദ്യാർത്ഥികളാണ് ഈ വർഷം മേമുണ്ട സ്കൂളിൽ നിന്നും യുഎസ്എസ് സ്കോളർഷിപ്പ് നേടിയത്.

യു എസ് എസ് വിജയത്തിൽ കോഴിക്കോട് ജില്ലയിൽ രണ്ടാം സ്ഥാനവും, തോടന്നൂർ സബ്ജില്ലയിൽ ഒന്നാം സ്ഥാനവുമാണ് മേമുണ്ടയ്ക്ക്. യു എസ് എസ് സ്കോളർഷിപ്പിൽ ചരിത്ര വിജയം നേടിയ മേമുണ്ടയുടെ 37 പ്രതിഭകളെ മാനേജ്മെന്റ്, പിടിഎ, സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്നാണ് അഭിനന്ദിച്ചത്.

പ്രതിഭകളെ അഭിനന്ദിച്ചുകൊണ്ട് മേമുണ്ട ടൗണിൽ ഘോഷയാത്ര നടന്നു. മറ്റ് സ്കൂളിൽ നിന്ന് എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടി മേമുണ്ട സ്കൂളിൽ എത്തിയ വിദ്യാർത്ഥികളെയും അഭിനന്ദിച്ചു.

വിദ്യാർത്ഥികളെ അഭിനന്ദിച്ച് നടന്ന ഘോഷയാത്രക്ക് പി ടി എ വൈസ് പ്രസിഡണ്ട് സി വി കുഞ്ഞബ്ദുള്ള, ഹെഡ്മാസ്റ്റർ പി കെ ജിതേഷ്, അധ്യാപകരായ പി കെ ജയറാം, കെ നിജി, ബിജിത, രജുലാൽ, എൻ നിധിൻ, കെ ദീപ, ബിഥുൻ ബാബു എന്നിവർ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് മധുരവും വിതരണം ചെയ്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139087/historic-success-memunda-highersecondary-school-uss)