---
title: "#Wushuchampionship | ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് ജേതാവിന് സ്വീകരണം നൽകി "
english_title: "#winner #National #Junior #Wushu #Championship #felicitated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139151/winner-national-junior-wushu-championship-felicitated"
published_at: "2023-08-15T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db48df70bf5_wushu.jpg"
keywords: []
---

# #Wushuchampionship | ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് ജേതാവിന് സ്വീകരണം നൽകി 

> **Lead Summary:** **വടകര :** ബീഹാറിൽ നടന്ന ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കടമേരി ആർ എ സി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് മിശാലിന് സ്കൂൾ പി.ടി.എ ആന്റ് സ്റ്റാഫ് കൗൺസിൽ സ്വീകരണം നൽകി.

## Article Content

**വടകര :** ബീഹാറിൽ നടന്ന ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കടമേരി ആർ എ സി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് മിശാലിന് സ്കൂൾ പി.ടി.എ ആന്റ് സ്റ്റാഫ് കൗൺസിൽ സ്വീകരണം നൽകി.

രാവിലെ വടകര റയിൽവേ സ്റ്റേഷനിൽ എത്തിയ മിശാലിന് പ്രിൻസിപ്പൽ മുസ്തഫ കെ ഹാരാർപ്പണം നടത്തി. വുഷു 65 കിലോ വിഭാഗം മത്സരത്തിൽ പങ്കെടുത്താണ് മെഡൽ നേടിയത്.

പുറമേരി പാറോള്ളതിൽ മനാഫ് സുമയ്യ ദമ്പതികളുടെ മകനാണ് മിശാൽ. സ്വീകരണത്തിൽ പി.ടി.എ പ്രസിഡന്റ് മൊയ്തീൻ കുട്ടി ടി, ഹെഡ് മാസ്റ്റർ അബ്ദുൽ ലത്തീഫ് സി.എച്ച്, സ്റ്റാഫ് സെക്രട്ടറി നിസാർ എൻ.കെ, റസിയ എം, സുമയ്യ കുനിയിൽ, ഹാരിസ് എം, സാബിത്ത് സി.സി, മുഹമ്മദ് അലി എം കെ, സാലിഹ് കെ, മുഹമ്മദ് സി.എച്ച് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139151/winner-national-junior-wushu-championship-felicitated)