---
title: "#SKSBV | മതേതരത്വം ഇന്ത്യയുടെ മതം; ഉമൂറുല്‍ ഉലൂം അഴിത്തല മദ്റസയില്‍ എസ് കെ എസ് ബി വി സ്വാതന്ത്ര്യ പുലരി"
english_title: "#SKSBV #IndependenceDay #Azhithala #Madrasa"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139191/sksbv-independenceday-azhithala-madrasa"
published_at: "2023-08-15T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db78425d536_azhithala.jpg"
keywords: []
---

# #SKSBV | മതേതരത്വം ഇന്ത്യയുടെ മതം; ഉമൂറുല്‍ ഉലൂം അഴിത്തല മദ്റസയില്‍ എസ് കെ എസ് ബി വി സ്വാതന്ത്ര്യ പുലരി

> **Lead Summary:** ** അഴിത്തല : **ഉമൂറുല്‍ ഉലൂം അഴിത്തല മദ്റസയില്‍ ''മതേതരത്വം ഇന്ത്യയുടെ മതം '' എന്ന വിഷയത്തില്‍ എസ് കെ എസ് ബി വി സ്വാതന്ത്ര്യ പുലരി നടത്തി. മഹല്ല് പ്രസിഡന്‍റ് ടി,കെ,കരീം പതാക ഉയര്‍ത്തി.

## Article Content

** അഴിത്തല : **ഉമൂറുല്‍ ഉലൂം അഴിത്തല മദ്റസയില്‍ ''മതേതരത്വം ഇന്ത്യയുടെ മതം '' എന്ന വിഷയത്തില്‍ എസ് കെ എസ് ബി വി സ്വാതന്ത്ര്യ പുലരി നടത്തി. മഹല്ല് പ്രസിഡന്‍റ് ടി,കെ,കരീം പതാക ഉയര്‍ത്തി.

മഹല്ല് സെക്രട്ടറി പി,വി,മുഹാജിര്‍ ഉല്‍ഘാടനം ചെയ്ത പരിപാടി സ്വദര്‍ മുഅല്ലിം , ടി,കെ,അബ്ദുല്ലത്തീഫ്, മുസ്ലിയാര്‍ അടക്കാതെരു സന്ദേശ പ്രഭാഷണം പറഞ്ഞു.

നൗഷാദ് അലി ഫൈസി പ്രാര്‍ത്ഥനയും ഉനൈസ് ഫൈസി സ്വാഗതവും പറഞ്ഞു. ആതഫ് പ്രതിജഞ ചൊല്ലി കൊടുക്കുകയും ദേശ ഭക്തി ഗാനാലാപനം നടന്നു.

വിദ്യാര്‍ത്ഥികള്‍ പതാകയും കൊളാഷും നിര്‍മ്മാണം നടത്തി പ്രദര്‍ശിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍ സഹോദരിമാര്‍ക്ക് പ്രബന്ധമല്‍സരം നടത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് മധുരവും സമ്മാനവും നല്‍കുകയും ചെയ്തു.

അബ്ദുറഹിമാന്‍ മുസ്ലിയാര്‍, അശ്റഫ് മുസ്ലിയാര്‍, ശംസു, അക്ബര്‍, സിറാജ് എന്നിവര്‍ ആശംസ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139191/sksbv-independenceday-azhithala-madrasa)