---
title: "#Manayathchandran | കെ.ചന്ദ്രശേഖരൻ വടകരയുടെ വികസനത്തിന് വഴികാട്ടി -മനയത്ത് ചന്ദ്രൻ "
english_title: "#KChandrasekaran #guided #development #Vadakara #Manayathchandran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139401/kchandrasekaran-guided-development-vadakara-manayathchandran"
published_at: "2023-08-16T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc978672da6_vatakara.jpg"
keywords: []
---

# #Manayathchandran | കെ.ചന്ദ്രശേഖരൻ വടകരയുടെ വികസനത്തിന് വഴികാട്ടി -മനയത്ത് ചന്ദ്രൻ 

> **Lead Summary:** **വടകര:** ദീർഘകാലം വടകര എം.എൽ എ യും, മന്ത്രിയും, പ്രമുഖ സോഷ്യലിസ്റ്റുമായ കെ.ചന്ദ്രശേഖരൻ വടകരയുടെ വികസന പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായിരുന്നെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ പറഞ്ഞു.

## Article Content

**വടകര:** ദീർഘകാലം വടകര എം.എൽ എ യും, മന്ത്രിയും, പ്രമുഖ സോഷ്യലിസ്റ്റുമായ കെ.ചന്ദ്രശേഖരൻ വടകരയുടെ വികസന പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായിരുന്നെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ പറഞ്ഞു.

നായനാർ മന്ത്രിസഭയിൽ ഏറെ പ്രമുഖ മായ സ്ഥാനം ലഭിക്കുകയും. വികസന പദ്ധതികളിൽ വടകരക്ക് പ്രാധാന്യം നേടുകയും ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞു.

എൽ.ജെ.ഡി വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന കെ.ചന്ദ്രശേഖരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

മണ്ഡലം പ്രസിഡണ്ട് കെ.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.കെ.ഭാസ്കരൻ ,എsയത്ത് ശ്രീധരൻ, ഏ.ടി.ശ്രീധരൻ, വിമലകളത്തിൽ ,പി.പ്രദീപ് കുമാർ, സി.കുമാരൻ, എം.സതി, എൻ.പി.മഹേഷ് കുമാർ, പ്രസാദ് വിലങ്ങിൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139401/kchandrasekaran-guided-development-vadakara-manayathchandran)