---
title: "#nss | നേര്; എൻഎസ്എസ് യൂണിറ്റിന്റെ ദ്വിദിനസഹവാസ ക്യാമ്പിന് സമാപനം "
english_title: "#Straight #Twoday #fellowship #camp #NSS #unit #concluded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139430/straight-twoday-fellowship-camp-nss-unit-concluded"
published_at: "2023-08-16T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcb64745b73_thikkodi.jpg"
keywords: []
---

# #nss | നേര്; എൻഎസ്എസ് യൂണിറ്റിന്റെ ദ്വിദിനസഹവാസ ക്യാമ്പിന് സമാപനം 

> **Lead Summary:** > **വടകര : **തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വൊക്കേഷൻ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ദ്വിദിനസഹവാസ ക്യാമ്പ് "നേര്" സമാപിച്ചു.

## Article Content

> **വടകര : **തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ വൊക്കേഷൻ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ദ്വിദിനസഹവാസ ക്യാമ്പ് "നേര്" സമാപിച്ചു.

ക്യാമ്പിന്റെ ഭാഗമായി സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ വഴിയോരത്ത് സമത്വജ്വാല തെളിയിച്ചു.

വാർഡ് മെമ്പർ ബിനു കരോളി ഉദ്ഘാടനം ചെയ്തു .

ക്യാമ്പിന്റെ ഭാഗമായി എൻഎസ്എസ് യൂണിറ്റും സി എച്ച് സി മേലടിയും സംയുക്തമായി സൗജന്യ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് നടത്തി.

കൂടാതെ ആരോഗ്യ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് അടുക്കള കലണ്ടർ വിതരണവും ജെൻഡർ ഇക്വലിറ്റി ഓഡിറ്റും  നടന്നു.

വിദ്യാർത്ഥികൾ ന്യൂസ് പേപ്പർ ചാലഞ്ചിലൂടെ സമാഹരിച്ച തുക ശാന്തി പാലിയേറ്റീവ് അന്തേവാസികൾക്ക് ഓണക്കോടി വാങ്ങുവാൻ വേണ്ടി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139430/straight-twoday-fellowship-camp-nss-unit-concluded)