---
title: "#fire | വടകര ഡയമണ്ട് ഡയഗ്നോസ്റ്റിക്സ് സെൻ്ററിൽ തീപിടുത്തം "
english_title: "#Fire #Vadakara #Diamond #Diagnostics #Centre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139486/fire-vadakara-diamond-diagnostics-centre"
published_at: "2023-08-16T22:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcfde8ece4a_fire.jpg"
keywords: []
---

# #fire | വടകര ഡയമണ്ട് ഡയഗ്നോസ്റ്റിക്സ് സെൻ്ററിൽ തീപിടുത്തം 

> **Lead Summary:** **വടകര: **വടകര വീരഞ്ചേരിയിലെ ഡയമണ്ട് ഡയഗ്നോസ്റ്റിക്സ് സെൻ്ററിൽ തീ പിടിച്ചു. ഉച്ചക്ക് ഒരു മണിയോടെ ഇൻവെർട്ടർ റൂമിലാണ് തീപിടുത്തം ഉണ്ടായത്. സംഭവം അറിയിച്ചതിനെ തുടർന്ന് വടകര അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ മനോജിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സ്ഥലത്തെത്തി തീ പൂർണമായി അണച്ചു.

## Article Content

**വടകര: **വടകര വീരഞ്ചേരിയിലെ ഡയമണ്ട് ഡയഗ്നോസ്റ്റിക്സ് സെൻ്ററിൽ തീ പിടിച്ചു. ഉച്ചക്ക് ഒരു മണിയോടെ ഇൻവെർട്ടർ റൂമിലാണ് തീപിടുത്തം ഉണ്ടായത്. സംഭവം അറിയിച്ചതിനെ തുടർന്ന് വടകര അഗ്നി രക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ മനോജിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേന സ്ഥലത്തെത്തി തീ പൂർണമായി അണച്ചു.

അന്തരീക്ഷം ആകെ പുക ഉയരുകയായിരുന്നു . തീപിടുത്തം ഉണ്ടായത് ആളുകളിൽ പരിഭ്രാന്തി പരത്തി. തീ പിടിച്ച സ്ഥാപനത്തിന് ചുറ്റും നിരവധി സ്ഥാപനങ്ങളും, KSEB ട്രാൻസ്ഫോർമർ ഉള്ളതുകൊണ്ട് പെട്ടന്ന് തന്നെ തീ നിയന്ത്രണത്തിലാക്കി.

പെട്ടന്ന് തീ അണയച്ചതു കൊണ്ടാണ് മറ്റു കെട്ടിടങ്ങളിലേക്ക് തീ പടരാതെ ഇരുന്നത്. രക്ഷാ പ്രവർത്തനത്തിൽ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സതീശൻ, സീനിയർ അഗ്നി രക്ഷാ ഓഫീസർ വിജിത് കുമാർ, അഗ്നി രക്ഷാ ഓഫീസർമാരായ കെ ഷിജു, സ്വപ്നേഷ്, രിജീഷ് കുമാർ, അബ്ദുൽ സമദ്, ആദരർശ് വി കെ, വിവേക് പി ടി, സുബേർ കെ, സുജിത്ത്, ഹോം ഗാർഡ് ഹരിഹരൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139486/fire-vadakara-diamond-diagnostics-centre)