---
title: "#Sathyanmokeri | കമ്മ്യൂണിസ്റ്റ് മാതൃക; കേരളം ആദരിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയായ സി. അച്ചുതമേനോനെന്ന് - സത്യൻ മൊകേരി "
english_title: "#Communistmodel #FormerChiefMinister #C.Achuthamenon #Sathyan Mokeri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139508/communistmodel-formerchiefminister-cachuthamenon-sathyan-mokeri"
published_at: "2023-08-16T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd0da733d75_sathyan.jpg"
keywords: []
---

# #Sathyanmokeri | കമ്മ്യൂണിസ്റ്റ് മാതൃക; കേരളം ആദരിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയായ സി. അച്ചുതമേനോനെന്ന് - സത്യൻ മൊകേരി 

> **Lead Summary:** **വടകര: **കേരള രാഷ്ട്രീയത്തിൽ എല്ലാവരാലും ആദരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയായ സി. അച്ചുത മേനോനെന്നും, വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും ധാർമ്മിക മൂല്യങ്ങൾ പാലിക്കണമെന്ന നിഷ്ഠയും, സ്വതന്ത്ര ചിന്തയും ഉയർത്തിപ്പിടിച്ച ധിഷണാശാലിയായ ഭരണാധികാരിയായിരുന്നുവെന്നും സി പി ഐ ദേശീയ കൗൺസിലംഗം സത്യൻ മൊകേരി പറഞ്ഞു.

## Article Content

**വടകര: **കേരള രാഷ്ട്രീയത്തിൽ എല്ലാവരാലും ആദരിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു മുൻ മുഖ്യമന്ത്രിയായ സി. അച്ചുത മേനോനെന്നും, വ്യക്തി ജീവിതത്തിലും, പൊതുജീവിതത്തിലും ധാർമ്മിക മൂല്യങ്ങൾ പാലിക്കണമെന്ന നിഷ്ഠയും, സ്വതന്ത്ര ചിന്തയും ഉയർത്തിപ്പിടിച്ച ധിഷണാശാലിയായ ഭരണാധികാരിയായിരുന്നുവെന്നും സി പി ഐ ദേശീയ കൗൺസിലംഗം സത്യൻ മൊകേരി പറഞ്ഞു.

സി. അച്ചുത മേനോന്റെ 32-ാം ചരമവാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇദ്ദഹം. ഇ.കെ. അജിത്ത് അധ്യക്ഷതവഹിച്ചു.

സി.പി ഐ ജില്ലാ സിക്രട്ടറി കെ.കെ. ബാലൻ, അസി.സിക ട്ടറിമാരായ അഡ്വ.പി. ഗവാസ്, പി.കെ. നാസർ, ജില്ലാ എക്സി. അംഗം പി.സുരേഷ് ബാബു, പി.ബാലഗോപാൽ, അഡ്വ.. എസ്. സുനിൽ മോഹൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139508/communistmodel-formerchiefminister-cachuthamenon-sathyan-mokeri)