---
title: "#fire | വടകരയിൽ തീപ്പിടുത്തം; ഒഴിവായത് വന്‍ ദുരന്തം കാരണം ഷോർട്ട് സർക്യൂട്ട് "
english_title: "#Fire #Vadakara #short #circuit #due #major #disaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139529/fire-vadakara-short-circuit-due-major-disaster"
published_at: "2023-08-17T07:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd81e04a1d7_vatakarafire.jpg"
keywords: []
---

# #fire | വടകരയിൽ തീപ്പിടുത്തം; ഒഴിവായത് വന്‍ ദുരന്തം കാരണം ഷോർട്ട് സർക്യൂട്ട് 

> **Lead Summary:** **വടകര : ** വടകരയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഒഴിവായത് വന്‍ ദുരന്തം . കാരണം ഷോർട്ട് സർക്യൂട്ട്. വീരഞ്ചേരിയിലെ ഡയമണ്ട് ഡയഗ്‌ണോസ്റ്റിക് സെന്ററിന്റെ റൂമിലായിരുന്നു തീപിടിത്തം. ബുധന്‍ പകൽ ഒന്നോടെയാണ് ഇൻവെർട്ടർ മുറിയില്‍നിന്ന് പുക ഉയർന്നത്.

## Article Content

**വടകര : ** വടകരയിൽ ഉണ്ടായ തീപ്പിടുത്തത്തിൽ ഒഴിവായത് വന്‍ ദുരന്തം . കാരണം ഷോർട്ട് സർക്യൂട്ട്. വീരഞ്ചേരിയിലെ ഡയമണ്ട് ഡയഗ്‌ണോസ്റ്റിക് സെന്ററിന്റെ റൂമിലായിരുന്നു തീപിടിത്തം. ബുധന്‍ പകൽ ഒന്നോടെയാണ് ഇൻവെർട്ടർ മുറിയില്‍നിന്ന് പുക ഉയർന്നത്.

വടകര അഗ്നിരക്ഷാനിലയത്തിൽനിന്ന്‌ സ്റ്റേഷൻ ഓഫീസർ കെ മനോജിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റെത്തി തീ അണച്ചു. ദ്രുതഗതിയിൽ തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി.

രക്ഷാപ്രവർത്തനത്തിൽ അസി. സ്റ്റേഷൻ ഓഫീസർ കെ സതീശൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിജിത്ത് കുമാർ, ഫയർ ഓഫീസർമാരായ കെ ഷിജു, സ്വപ്നേഷ്, റിജീഷ് കുമാർ, അബ്ദുൾ സമദ്, വി കെ ആദർശ്, പി ടി വിവേക്, കെ സുബൈർ, എസ് പി സുജിത്ത്, ഹോംഗാർഡ് ഹരിഹരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139529/fire-vadakara-short-circuit-due-major-disaster)