---
title: "#UKSreejithBhaskar | ‘അംബേദ്കർ ഇൻ കേരള' യു കെ ശ്രീജിത്ത് ഭാസ്കറിന്റെ ഡോക്യുമെന്ററി ഒരുങ്ങുന്നു "
english_title: "#'Ambedkar #Kerala #UKSreejithBhaskar #documentary #works"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139532/ambedkar-kerala-uksreejithbhaskar-documentary-works"
published_at: "2023-08-17T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd84a93588f_uksreejithbhasker.jpg"
keywords: []
---

# #UKSreejithBhaskar | ‘അംബേദ്കർ ഇൻ കേരള' യു കെ ശ്രീജിത്ത് ഭാസ്കറിന്റെ ഡോക്യുമെന്ററി ഒരുങ്ങുന്നു 

> **Lead Summary:** **വടകര : **അംബേദ്കറുടെ കേരള സന്ദർശനത്തിലേക്ക്‌ കൂടുതൽ വെളിച്ചം വീശുകയാണ് യു കെ ശ്രീജിത്ത് ഭാസ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അംബേദ്കർ ഇൻ കേരള' എന്ന ഡോക്യുമെന്ററി.

## Article Content

**വടകര : **അംബേദ്കറുടെ കേരള സന്ദർശനത്തിലേക്ക്‌ കൂടുതൽ വെളിച്ചം വീശുകയാണ് യു കെ ശ്രീജിത്ത് ഭാസ്കർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘അംബേദ്കർ ഇൻ കേരള' എന്ന ഡോക്യുമെന്ററി.

1936ൽ തന്റെ മകൻ യശ്വന്ത് റാവുവിന്റെ ചികിത്സയ്ക്കായാണ് ചേർത്തലയിൽ പാണാവള്ളി കൃഷ്ണൻ വൈദ്യരുടെ അടുത്ത് അംബേദ്കർ എത്തിയത്.

1950ൽ ഹിന്ദു ബിൽ കോഡിനുവേണ്ടി കേരളത്തിലെ മരുമക്കത്തായ സമ്പ്രദായത്തെക്കുറിച്ച് ചർച്ച ചെയ്യുവാനായാണ് നിയമമന്ത്രിയായിരുന്ന അംബേദ്കറുടെ രണ്ടാമത്തെ വരവ്.

പാണാവള്ളി കൃഷ്ണൻ വൈദ്യരുടെ ചെറുമക്കളായ ഡോ. വി ആർ സുരേഷ് കുമാർ, ബിനീഷ് പണിക്കർ, മുതിർന്ന മാധ്യമപ്രവർത്തകനും അംബേദ്കറെ ആദ്യ വരവിൽ നേരിൽ കണ്ട വ്യക്തിയുമായ ബി ആർ പി ഭാസ്കർ, സണ്ണി എം കപിക്കാട്, ഡോ. എസ് അജയ് ശേഖർ, ഒർണ്ണ കൃഷ്ണൻകുട്ടി എന്നിവരിലൂടെയാണ് ഡോക്യുമെന്ററിയുടെ സഞ്ചാരം.

ഡോക്യുമെന്ററിയുടെ പോസ്റ്റർ മുംബൈയിലെ ദാദറിലുള്ള അംബേദ്കറുടെ വസതിയായ രാജ ഗൃഹത്തിൽ അംബേദ്കറുടെ ചെറുമകൻ ആനന്ദ് രാജ് യശ്വന്ത് റാവു അംബേദ്കർ പ്രകാശിപ്പിച്ചു.

രാഗേഷ് രാഘവ്, ജിജു ക്രിയേറ്റീവ്, പ്രിയൻ, മൊയ്തീൻ പോരടി, സുബനേഷ്, ജിബിൻ ലാൽ, സി ഷിജിന, സചീഷ് ഉജ്ജയിൻ എന്നിവരാണ് ഒക്ടോബറിൽ പുറത്തിറങ്ങാൻ പോകുന്ന ‘അംബേദ്കർ ഇൻ കേരള'യുടെ അണിയറ പ്രവർത്തകർ. ഷിനിൽ വടകരയാണ്‌ അംബേദ്കറായെത്തുന്നത്‌.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139532/ambedkar-kerala-uksreejithbhaskar-documentary-works)