---
title: "#Farmersday | ചിങ്ങം ഒന്ന്; കർഷക ദിനത്തിൽ മലോൽമുക്കിൽ കർഷകരെ ആദരിച്ചു "
english_title: "#Farmers #honored #Malolmukk #Farmersday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139681/farmers-honored-malolmukk-farmersday"
published_at: "2023-08-17T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dde792a4117_malolmukk.jpg"
keywords: []
---

# #Farmersday | ചിങ്ങം ഒന്ന്; കർഷക ദിനത്തിൽ മലോൽമുക്കിൽ കർഷകരെ ആദരിച്ചു 

> **Lead Summary:** **വടകര: **ചോറോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം മലോൽമുക്ക് ആർ ബി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു .

## Article Content

**വടകര: **ചോറോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷക ദിനം മലോൽമുക്ക് ആർ ബി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു .

ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേവതി കെ ഉദ്ഘാടനം നിർവഹിച്ചു .

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നാരായണൻ സി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മുബാറക് ഒ പി പരിപാടിക്ക് സ്വാഗതം പറഞ്ഞു .

ചോറോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ട കർഷകർക്ക് പൊന്നാടയും , കിറ്റും , മൊമെന്റോയും നൽകി ആദരിച്ചു .

വാർഡ് മെമ്പർമാരായ ലിസി പി , പ്രിയങ്ക സി പി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

കാർഷിക വികസന സമിതി അംഗങ്ങളായ എ പി വിജയൻ , എൻ പി അനിൽകുമാർ , രഘുലാൽ , കെ രവീന്ദ്രൻ , സി ഡി എസ് ചെയർപേഴ്സൺ അനിത കെ എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു .

ആദരിക്കപെട്ട കർഷകർ സംസാരിച്ചു . പരിപാടിയിൽ ചോറോട് പഞ്ചായത്തിലുള്ള വിവിധ ഇടങ്ങളിൽ നിന്നുള്ള കർഷകർ പങ്കെടുത്തു . ബിന്ദു ടി പരിപാടിക്ക് നന്ദി അർപ്പിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139681/farmers-honored-malolmukk-farmersday)