---
title: "#Farmersday | കൃഷി ആരംഭം; കർഷകദിനത്തിൽ അഴിയൂരിൽ കർഷകരെ ആദരിച്ചു "
english_title: "#Start #farming #Farmers #honored #Azhiyur #Farmersday"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139733/start-farming-farmers-honored-azhiyur-farmersday"
published_at: "2023-08-17T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de234e99a42_azhiyur.jpg"
keywords: []
---

# #Farmersday | കൃഷി ആരംഭം; കർഷകദിനത്തിൽ അഴിയൂരിൽ കർഷകരെ ആദരിച്ചു 

> **Lead Summary:** **അഴിയൂർ:** ചിങ്ങം ഒന് കർഷക ദിനത്തിൻ്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡിൽ കർഷക കൂട്ടങ്ങളുടെ കൃഷിയാരംഭവും കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി.

## Article Content

**അഴിയൂർ:** ചിങ്ങം ഒന് കർഷക ദിനത്തിൻ്റെ ഭാഗമായി അഴിയൂർ ഗ്രാമപഞ്ചായത്ത് 16ആം വാർഡിൽ കർഷക കൂട്ടങ്ങളുടെ കൃഷിയാരംഭവും കർഷകരെ ആദരിക്കൽ ചടങ്ങും നടത്തി.

കൃഷിയാരംഭം വാർഡ് മെമ്പർ സാലിം പുനത്തിൽ പരവൻ്റെ വളപ്പിൽ പ്രദേശത്തെ കൃഷി ഭൂമിയിൽ തൈകൾ നട്ട് ഉൽഘാടനം നിർവ്വഹിച്ചു.

വാർഡിലെ കർഷകരെ അഴിയൂർ കൃഷിഭവൻ ഓഫീസർ സിന്ധു വി കെ മെമൻ്റോ നൽകി ആദരിച്ചു.

കൃഷി അസിസ്റ്റൻറ് രജീഷ് കുമാർ, വാർഡ് വികസന സമിതി അംഗം സുജീഷ് പി വി സംസാരിച്ചു.

ആശ വർക്കർ ബേബി പി വി, സ്വാഗതവും സിഡിഎസ് മെമ്പർ അശ്വതി വി കെ നന്ദിയും പറഞ്ഞു.

വാർഡിലെ 8 സ്ഥലങ്ങളിൽ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി നടത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139733/start-farming-farmers-honored-azhiyur-farmersday)