---
title: "#Sreenandh | ശ്രീനന്ദിൻ്റെ വീട്ടു ലൈബ്രറിയിലേക്ക് ദർശനത്തിൻ്റെ പുസ്തക സമ്മാനം "
english_title: "#Darshans #book #gift #Sreenandh #home #library"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139737/darshans-book-gift-sreenandh-home-library"
published_at: "2023-08-17T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de263555eb2_library.jpg"
keywords: []
---

# #Sreenandh | ശ്രീനന്ദിൻ്റെ വീട്ടു ലൈബ്രറിയിലേക്ക് ദർശനത്തിൻ്റെ പുസ്തക സമ്മാനം 

> **Lead Summary:** **വടകര:** ഇരിങ്ങണ്ണൂർ ഗവ.ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി പി ശ്രീനന്ദിന്റെ വീട്ടു ലൈബ്രറിയിലേക്ക് കോഴികോട് കോർപ്പറേഷനിലെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പുസ്തക സംഭാവനയുമായി എത്തി.

## Article Content

**വടകര:** ഇരിങ്ങണ്ണൂർ ഗവ.ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി പി ശ്രീനന്ദിന്റെ വീട്ടു ലൈബ്രറിയിലേക്ക് കോഴികോട് കോർപ്പറേഷനിലെ കാളാണ്ടിത്താഴം ദർശനം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ സാഹിത്യ സാംസ്കാരിക പ്രവർത്തകർ പുസ്തക സംഭാവനയുമായി എത്തി.

പ്രശസ്ത കവിയും ഗാനരചയിതാവുമായ പി കെ ഗോപി തന്റെ സ്വന്തം രചനകൾ നല്കി ഉദ്ഘാടനം ചെയ്തു. കവി ആരിഫാ അബ്ദുൾ ഗഫൂർ, സാംസ്കാരികപ്രവർത്തകൻ വത്സൻ ചെമ്മരത്തൂർ,

കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ സതീശൻ കൊല്ലറയ്ക്കൽ, സ്കൗട്സ് ആന്റ് ഗൈഡ്സ് ചോമ്പാല സബ്ജില്ലാ എക്സാമിനർ കെ വി കേഷ് ,എടച്ചേരി നോർത്ത് യു പി സ്കൂൾ ഹെഡ്മിസ്ട്രസ് കെ ബിന്ദു, വിവിധ ക്ളാസുകളിലെ വിദ്യാർത്ഥി സുഹൃത്തുക്കൾ എന്നിവർ സംബന്ധിച്ചു.

പി കെ ഗോപി യുടെ പുസ്തകങ്ങൾക്ക് പുറമെ കെ ആർ മീര, ശ്രീലത രാധാകൃഷ്ണൻ , സാബു ഹരിഹരൻ , സി പി അനിൽകുമാർ , സരോജിനി ഉണ്ണിത്താൻ, ലതാലക്ഷ്മി തുടങ്ങിയ എഴുത്തുകാരുടെതുൾപ്പടെ 101 പുസ്തകങ്ങൾ സമ്മാനിച്ചു.

അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ കുട്ടിക്കൊരു കുഞ്ഞു ലൈബ്രറി പദ്ധതിയുടെ ഭാഗമായി സമ്മാനം' ലഭിച്ച പുസ്തകങ്ങളും ഷെൽഫും ഉപയോഗപ്പെടുത്തി ' ശ്രീനന്ദ് തുടക്കമിട്ട പൊതു ഗ്രന്ഥാലയത്തിന് എല്ലാ വിധ പിന്തുണയുമായി അച്ഛൻ ശ്രീജിത്തും അമ്മ നിമിഷയും ഒപ്പമുണ്ട്.

ഇത്തരം നൂതനാശയങ്ങളുമായി മുന്നേറമ്പോഴും പഠനത്തിൽ കഴിവ് തെളിയിച്ച് യു എസ് എസ് സ്കോളർഷിപ്പും നേടിയ ശ്രീനന്ദിന്റെ ലൈബ്രറിക്കു ദർശനം ഗ്രന്ഥശാല തുടർന്നും പിന്തുണ നല്കുമെന്ന് ദർശനം സെക്രട്ടറി എം എ ജോൺസൺ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139737/darshans-book-gift-sreenandh-home-library)