---
title: "#Farmersday | ആയഞ്ചേരിയിൽ കർഷക ദിനം വിപുലമായി ആചരിച്ചു "
english_title: "#Farmersday #celebrated #grand #scale #Ayanchery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139778/farmersday-celebrated-grand-scale-ayanchery"
published_at: "2023-08-17T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de40d724f6d_ayanchery.jpg"
keywords: []
---

# #Farmersday | ആയഞ്ചേരിയിൽ കർഷക ദിനം വിപുലമായി ആചരിച്ചു 

> **Lead Summary:** **ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം വിപുലമായി ആചരിച്ചു. പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി. പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.

## Article Content

**ആയഞ്ചേരി: ** ആയഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ചിങ്ങം ഒന്ന് കർഷകദിനം വിപുലമായി ആചരിച്ചു. പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി. പഞ്ചായത്തിലെ മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു.

മൊയ്തു ഹാജി നടുപുത്തലത്ത് (നെൽ കർഷകൻ), മുഹമ്മദ് യൂനുസ് ആനാണ്ടി (തെങ്ങ് കർഷകൻ), ബാബു താനക്കണ്ടിയിൽ (ജൈവ കർഷകൻ), കെ. എം. നിവേദ് (വിദ്യാർത്ഥി കർഷകൻ), ചെറുവലത്ത് മുഹമ്മദ് (ക്ഷീര കർഷകൻ),

ബാലൻ വലിയവീട്ടിൽ (കർഷക തൊഴിലാളി), കുഞ്ഞികൃഷ്ണക്കുറുപ്പ് മരുന്നോളി (മുതിർന്ന കർഷകൻ), ലീല കണ്ടാമ്പത്ത് (വനിതാ കർഷക), ബാബു കുളങ്ങരത്ത് (പട്ടികജാതി കർഷകൻ) എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി. എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല, പഞ്ചായത്ത് അംഗങ്ങളായ എൻ. അബ്ദുൽഹമീദ്,

സുധ സുരേഷ്, ടി. കെ. ഹാരിസ്, എ. സുരേന്ദ്രൻ, എം. വി. ഷൈബ, എൻ. പി. ശ്രീലത, ലിസ പുനയങ്കോട്ട്, പഞ്ചായത്ത് സെക്രട്ടറി കെ. ശീതള, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കണ്ണോത്ത് ദാമോദരൻ, കിളിയമ്മൽ കുഞ്ഞബ്ദില്ല,

വി.ടി. ബാലൻ, വി. ബാലൻ, പി. കെ. ബാലൻ, ടി.വി. ഭരതൻ, കണ്ടോത്ത് കുഞ്ഞിരാമൻ, എം. കരീം, എം. ഇബ്രാഹിം, മുത്തു തങ്ങൾ, കെ. എം. വേണു, മൻസൂർ എടവലത്ത്, പി എം രാജീവൻ, എം. പത്മനാഭര്‍ എന്നിവർ സംസാരിച്ചു.

കൃഷി ഓഫീസർ പി. കൃഷ്ണ സ്വാഗതവും കൃഷി അസി. രാഗിൻ ഷാജി നന്ദിയും പറഞ്ഞു. കണ്ണൂർ ജില്ല കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി പ്രമോഷൻ ലഭിച്ച തോടന്നൂർ ബ്ലോക്ക് എ.ഡി.എ. പി രേണുവിനെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139778/farmersday-celebrated-grand-scale-ayanchery)