---
title: "#Stuck | വടകര ആശുപത്രി ലിഫ്റ്റിൽ രോഗിയുടെ കൂട്ടിരിപ്പിനായി വന്ന ആൾ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് "
english_title: "#stuck #Vadakara #hospital #lift #Firefighters #rescuers "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139880/stuck-vadakara-hospital-lift-firefighters-rescuers"
published_at: "2023-08-18T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df0bc59c64b_lift.jpg"
keywords: []
---

# #Stuck | വടകര ആശുപത്രി ലിഫ്റ്റിൽ രോഗിയുടെ കൂട്ടിരിപ്പിനായി വന്ന ആൾ കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ് 

> **Lead Summary:** **വടകര : **വടകര ആശ ഹോസ്പിറ്റലിലെ ലിഫ്റ്റിൽ അകപ്പെട്ട ആളെ രക്ഷപ്പെടുത്തി അഗ്നിരക്ഷ സേന. ഇന്ന് പുലർച്ചെ 5.40 ന് ആണ്‌ സംഭവം. രോഗിയുടെ കൂട്ടിരിപ്പിനായി വന്ന ആൾ ലിഫ്റ്റിന്റെ മൂന്നാം നിലയിൽ അകപെടുകയായിരുന്നു.

## Article Content

**വടകര : **വടകര ആശ ഹോസ്പിറ്റലിലെ ലിഫ്റ്റിൽ അകപ്പെട്ട ആളെ രക്ഷപ്പെടുത്തി അഗ്നിരക്ഷ സേന. ഇന്ന് പുലർച്ചെ 5.40 ന് ആണ്‌ സംഭവം. രോഗിയുടെ കൂട്ടിരിപ്പിനായി വന്ന ആൾ ലിഫ്റ്റിന്റെ മൂന്നാം നിലയിൽ അകപെടുകയായിരുന്നു.

വടകര അഗ്നിരക്ഷ നിലയത്തിലേക്ക് വിവരം അറിഞ്ഞ ഉടൻ തന്നെ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (ഗ്രേഡ് ) കെ. ടി രാജീവന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി ആളെ പുറത്തെടുക്കുകയും ചെയ്തു.

രക്ഷപ്രവർത്തനത്തിൽ ഫയർ &റസ്ക്യൂ ഓഫീസർമാരായ ജ്യോതി കുമാർ,ഷിജേഷ്,ഷാഗിൽ,വിപിൻ,ജിബിൻ,അഗീഷ്,രതീഷ് എന്നിവർ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139880/stuck-vadakara-hospital-lift-firefighters-rescuers)