---
title: "#UKKumaran | 'ഇന്ത്യയെ അറിയുക '; ഭരണാധികാരികൾ ചരിത്ര പഠനത്തെ വികലമാക്കരുത് -യു.കെ.കുമാരൻ "
english_title: "#'Know #India #Rulers #distort #study #history #UKKumaran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139945/know-india-rulers-distort-study-history-ukkumaran"
published_at: "2023-08-18T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df31b75e400_vatakara1.jpg"
keywords: []
---

# #UKKumaran | 'ഇന്ത്യയെ അറിയുക '; ഭരണാധികാരികൾ ചരിത്ര പഠനത്തെ വികലമാക്കരുത് -യു.കെ.കുമാരൻ 

> **Lead Summary:** **വടകര : **ഭരണാധികാരികൾ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നത് വർത്തമാനകാലത്തെ വലിയ അപകടമാണെന്ന് എഴുത്തുകാരൻ യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു ചരിത്ര പഠനം മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളാൻ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**വടകര : **ഭരണാധികാരികൾ ചരിത്രത്തെ തെറ്റായി വ്യാഖ്യാനിച്ച് പഠിപ്പിക്കാൻ ശ്രമിക്കുന്നത് വർത്തമാനകാലത്തെ വലിയ അപകടമാണെന്ന് എഴുത്തുകാരൻ യു.കെ. കുമാരൻ അഭിപ്രായപ്പെട്ടു ചരിത്ര പഠനം മാനവിക മൂല്യങ്ങൾ ഉൾക്കൊള്ളാൻ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മടപ്പള്ളി ഗവണ്മെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയായ SCIMAC വടകര ടൌൺ ഹാളിൽ സംഘടിപ്പിച്ച 'ഇന്ത്യയെ അറിയുക 'എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ കോഴിക്കോട് ജില്ലയിലെ നാനൂറോളം യു.പി എച്ച്.എസ് വിഭാഗം കുട്ടികൾ പങ്കെടുത്തു.

ബിജു. കാവിൽ ക്വിസ് മത്സരത്തിന് നേതൃത്വം നൽകി. ഹൈസ്കൂൾ വിഭാഗത്തിൽ ചിങ്ങപുരം സി.കെ.ജി. മെമ്മോറിയൽ ഹൈസ്കൂളിലെ ശരണ്യ സായി ഒന്നാം സ്ഥാനവും ,

പയ്യോളി തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറിയിലെ വേദിക സി.കെ രണ്ടാം സ്ഥാനവും, മൂന്നാം സ്ഥാനം തിക്കോടിയൻ സ്മാരക ഹയർ സെക്കന്ററി സ്കൂളിലെ പൂജ സി കെ , മേമുണ്ട ഹയർ സെക്കന്ററി സ്കൂളിലെ യദുനന്ദും പങ്കിട്ടെടുത്തു .

അപ്പർ പ്രൈമറി വിഭാഗഗത്തിൽ ഉള്ളിയേരി എ യു പി സ്കൂളിലെ ഗൗതം എസ് നാരായണൻ ഒന്നാംസ്ഥാനവും , മടപ്പള്ളി ഗവ ഹയർ സെക്കന്ററി സ്കൂളിലെ കാർത്തിക് പി.കെ രണ്ടാം സ്ഥാനവും ചെറുവണ്ണൂർ ഗവ. ഹൈസ്കൂളിലെ പാർഥിവ് എം. ജി മൂന്നാം സ്ഥാനവും നേടി .

സിമാക് ഭാരവാഹികളായ അഡ്വ.പ്രമോദ് വരപ്രത്ത്, ഡോ. അമ്മുക്കുട്ടി. പി.കെ, മുരളിധരൻ.കെ , ശ്രീകുമാർ പി.വി രാജൻ കാവിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139945/know-india-rulers-distort-study-history-ukkumaran)