---
title: "#Palliativetrust | കരുതലിന് കൈത്താങ്ങ്; എൻ.കെ.വൈദ്യർ പാലിയേറ്റീവ് ട്രസ്റ്റ് 'സ്നേഹപൂർവ്വം ₹ 2' പദ്ധതി ഉദ്ഘാടനം 20ന് "
english_title: "#NKVaidyar #Palliativetrust #Inauguration #Snehapoorvam₹2 #Project #20th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/139998/nkvaidyar-palliativetrust-inauguration-snehapoorvam2-project-20th"
published_at: "2023-08-18T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df59ba65d30_paliyettive.jpg"
keywords: []
---

# #Palliativetrust | കരുതലിന് കൈത്താങ്ങ്; എൻ.കെ.വൈദ്യർ പാലിയേറ്റീവ് ട്രസ്റ്റ് 'സ്നേഹപൂർവ്വം ₹ 2' പദ്ധതി ഉദ്ഘാടനം 20ന് 

> **Lead Summary:** **തിരുവള്ളൂർ : **എൻ.കെ.വൈദ്യർ പാലിയേറ്റീവ് ട്രസ്റ്റ് രണ്ടു വർഷം പിന്നിടുന്നതിന്റെ ഭാഗമായി കൂടുതൽ ആളുകളുടെ സഹായം ലക്ഷ്യം വെച്ച് 'സ്നേഹപൂർവ്വം ₹ 2' എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദിവസം 2 രൂപ ബ്ലോക്സിൽ നിക്ഷേപിക്കുകയും മാസം തോറും അത് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി.

## Article Content

**തിരുവള്ളൂർ : **എൻ.കെ.വൈദ്യർ പാലിയേറ്റീവ് ട്രസ്റ്റ് രണ്ടു വർഷം പിന്നിടുന്നതിന്റെ ഭാഗമായി കൂടുതൽ ആളുകളുടെ സഹായം ലക്ഷ്യം വെച്ച് 'സ്നേഹപൂർവ്വം ₹ 2' എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദിവസം 2 രൂപ ബ്ലോക്സിൽ നിക്ഷേപിക്കുകയും മാസം തോറും അത് സ്വീകരിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി.

ആഗസ്റ്റ് 20 ഞായർ രാവിലെ 10 മണിക്ക് തണ്ടോട്ടിയിൽ വെച്ച് തോടന്നൂർ ബ്ലോക്ക് പ്രസിഡണ്ട്  ലീന പി എം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 2 വർഷമായി വിവിധ ഇടപെടലുകൾ തിരുവള്ളൂരിൽ എൻ.കെ.വൈദ്യർ പാലിയേറ്റീവ് ട്രസ്റ്റ് നടത്തുകയാണ്.

നൂറിലേറെ വീടുകളിൽ പാലിയേറ്റിവ് പരിചരണവും, നൂറിലേറെ രോഗികൾക്ക് സഹായ ഉപകരണങ്ങൾ, വളണ്ടിയർ കെയർ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ എൻ.കെ.വൈദ്യർ പാലിയേറ്റീവ് ട്രസ്റ്റ് നടത്തിവരുന്നു.

ഇതുവരെയുള്ള പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണ മാർഗ്ഗം എന്നത് ഉദാരമതികളിൽ നിന്നുള്ള സഹായങ്ങളായിരുന്നു. കൂടുതൽ ആഴത്തിലും, കൂടുതൽ വിപുലമായും പുതിയ മേഖലകളിൽ ഇടപെടന്നതിനായാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/139998/nkvaidyar-palliativetrust-inauguration-snehapoorvam2-project-20th)