---
title: "#farmaerday | പുതിയ ആറ് കൃഷിയിടം ഒരുക്കി മൂന്നാം വാർഡിൽ കർഷക ദിനം ആചരിച്ചു "
english_title: "#Farmersday #celebrated #thirdward #preparing #six #newfarms #kadameri "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140006/farmersday-celebrated-thirdward-preparing-six-newfarms-kadameri"
published_at: "2023-08-18T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df5f8ef309d_kadameri3.jpg"
keywords: []
---

# #farmaerday | പുതിയ ആറ് കൃഷിയിടം ഒരുക്കി മൂന്നാം വാർഡിൽ കർഷക ദിനം ആചരിച്ചു 

> **Lead Summary:** **കടമേരി :** അന്യം നിന്നു പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുകൊണ്ടുവരാനും കാർഷിക മേഖലയിൽ സ്വയം പര്യാപ്ത നേടാനുമുള്ള അവബോധം സൃഷ്ടിച്ചും മൂന്നാം വാർഡിൽ ചിങ്ങം ഒന്ന് കർഷകദിനം വിപുലമായി ആചരിച്ചു.

## Article Content

**കടമേരി :** അന്യം നിന്നു പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുകൊണ്ടുവരാനും കാർഷിക മേഖലയിൽ സ്വയം പര്യാപ്ത നേടാനുമുള്ള അവബോധം സൃഷ്ടിച്ചും മൂന്നാം വാർഡിൽ ചിങ്ങം ഒന്ന് കർഷകദിനം വിപുലമായി ആചരിച്ചു.

വറുതിയുടെ കർക്കിടകത്തിൽ നിന്നും സമൃദ്ധിയുടെ ചിങ്ങപ്പുലരിയിലേക്ക് കാലെടുത്തുവച്ച കർഷക സുമനസ്സുകൾ സന്തോഷത്തോടെയാണ് മലയാള വർഷത്തിന്റെ പുതുവർഷപ്പുലരിയെ വരവേറ്റത്.

വാർഡിലെ ആറ് അയൽസഭകളിലും പുതുതായി ആറ് കൃഷിയിടങ്ങൾ കർഷകദിനത്തിൽ ഒരുക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തു. അത്യുല്പാദനശേഷിയുള്ള വിവിധയിനം വിത്തുകൾ കൃഷിഭവനിൽ നിന്നും കർഷകർക്ക് സൗജന്യമായി നൽകി.

വിത്തിടൽ കർമ്മത്തിന് വാർഡ് മെമ്പർ ടി.കെ.ഹാരിസ്, വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. എൻ. അബ്ദുന്നാസർ, കർഷകരായ കുനുത്തല സോമനാഥൻ, പുളിക്കണ്ടി അമ്മദ് ഹാജി, നെല്ലാരത്ത് കരീം എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140006/farmersday-celebrated-thirdward-preparing-six-newfarms-kadameri)