---
title: "#accident | ഓർക്കാട്ടേരി വാഹനാപകടം; യുവാവ് മരിച്ചു,  മൂന്നുപേരുടെ നിലഗുരുതരം "
english_title: "#vatakara #orkateri #accident #onedeath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140093/vatakara-orkateri-accident-onedeath"
published_at: "2023-08-18T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfab97148b0_car.jpg"
keywords: []
---

# #accident | ഓർക്കാട്ടേരി വാഹനാപകടം; യുവാവ് മരിച്ചു,  മൂന്നുപേരുടെ നിലഗുരുതരം 

> **Lead Summary:** **വടകര : **നാദാപുരം - കുറ്റ്യാടി സംസ്ഥാന പാതയിൽ ഓർക്കാട്ടേരിക്കും കളിയാം വെള്ളിക്കുമിടയിൽ വാഹനാപകടം. യുവാവ് മരിച്ചു .

## Article Content

**വടകര : **നാദാപുരം - കുറ്റ്യാടി സംസ്ഥാന പാതയിൽ ഓർക്കാട്ടേരിക്കും കളിയാം വെള്ളിക്കുമിടയിൽ വാഹനാപകടം. യുവാവ് മരിച്ചു .

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചാണ് അപകടം . എടച്ചേരി സ്വദേശി ജിയാദ് (29) ആണ് മരിച്ചത്. കാറിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണ് തൽക്ഷണം മരിച്ച ജിയാദിന്റെ മൃതദേഹം ഓർക്കാട്ടേരിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

പരിക്കേറ്റവരെ വടകര പാർക്കോ ആശുപത്രിയിലും ആശാ ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങളുടെ കാരണം എന്ന് പൊലീസ് പറഞ്ഞു.

ജിയാദ് കാറിൽ സഞ്ചരിച്ച ആളാണ്. എടച്ചേരി കണിയാംവള്ളിക്കും ഓർക്കാട്ടേരിക്കുമിടയിലുള്ള പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്. ഇന്ന് രാത്രി 10 മണിയോടെയായിരുന്നു അപകടം .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140093/vatakara-orkateri-accident-onedeath)