---
title: "#jiyad | ജിയാദിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി; മരണം കാറിൽ നിന്ന് തെറിച്ച വീണ് "
english_title: "#accident #vatakara #jiyad #dead "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140098/accident-vatakara-jiyad-dead"
published_at: "2023-08-18T23:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfb0921aec6_jiyad.jpg"
keywords: []
---

# #jiyad | ജിയാദിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി; മരണം കാറിൽ നിന്ന് തെറിച്ച വീണ് 

> **Lead Summary:** **വടകര : ** ഓർക്കാട്ടേരിയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച അപകടത്തിൽ മരിച്ച ജിയാദിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

## Article Content

**വടകര : ** ഓർക്കാട്ടേരിയിൽ പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച അപകടത്തിൽ മരിച്ച ജിയാദിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇരുവാഹനങ്ങളും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ജിയാദ് കാറിൽ നിന്ന് തെറിച്ച വീണ് തൽക്ഷണം മരിക്കുകയായിരുന്നു. 

എടച്ചേരി കണിയാംവള്ളിക്കും ഓർക്കാട്ടേരിക്കുമിടയിലുള്ള പെട്രോൾ പമ്പിനു സമീപം ഇന്ന് രാത്രി 10 മണിയോടെയായിരുന്നു അപകടം നടന്നത്. ഉടൻ ഓർക്കാട്ടേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.   വാഹനങ്ങളുടെ അമിത വേഗതയാണ് അപകട കാരണം എന്ന് പൊലീസ് പറഞ്ഞു.

എടച്ചേരി സ്വദേശി ജിയാദ് (29) ആണ് മരിച്ചത്. പരിക്കേറ്റവരെ വടകര പാർക്കോ ആശുപത്രിയിലും ആശാ ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140098/accident-vatakara-jiyad-dead)