---
title: "#accident | വടകര അഴിയൂർ ദേശീയപാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്"
english_title: "#Busses #collide #accident #Vadakara #Azhiyur #NationalHighway #Sixpeople #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140164/busses-collide-accident-vadakara-azhiyur-nationalhighway-sixpeople-injured"
published_at: "2023-08-19T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e05048c010a_buss.jpg"
keywords: []
---

# #accident | വടകര അഴിയൂർ ദേശീയപാതയിൽ ബസ്സുകൾ കൂട്ടിയിടിച്ച് അപകടം; ആറുപേർക്ക് പരിക്ക്

> **Lead Summary:** **വടകര : [ **വടകര അഴിയൂർ ദേശീയപാതയിൽ സ്വകാര്യ ബസ്സും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർക്ക് പരിക്ക്.തൃശ്ശൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും തലശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.

## Article Content

**വടകര : [ **വടകര അഴിയൂർ ദേശീയപാതയിൽ സ്വകാര്യ ബസ്സും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറുപേർക്ക് പരിക്ക്.തൃശ്ശൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസ്സും തലശ്ശേരിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.

സ്വകാര്യ ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. രണ്ടു വാഹനങ്ങളും അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു .

ഇരു ബസ്സിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു. മുൻ ഭാഗത്ത് ഇരുന്നവർക്കും ഇരു ബസ്സിലെയും ഡ്രൈവർമാർക്കുമാണ് പരിക്കേറ്റത്. കെ എസ് ആർ ടി സി ബസ്സിന്റെ ഡ്രൈവർ സ്റ്റീയറിങ്ങിന്റെ ഇടയിൽ കുടുങ്ങിയതിനാൽ ബസ് വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140164/busses-collide-accident-vadakara-azhiyur-nationalhighway-sixpeople-injured)