---
title: "#award | വില്യാപ്പള്ളി രാജൻസ്മാരക അവാർഡ് അഭിനേത്രി ഗീത ചോറോടിന്"
english_title: "#Villyapalli #RajansmarakaAward #actress #GeetaChorod"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140253/villyapalli-rajansmarakaaward-actress-geetachorod"
published_at: "2023-08-19T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e09cae75012_geetha.jpg"
keywords: []
---

# #award | വില്യാപ്പള്ളി രാജൻസ്മാരക അവാർഡ് അഭിനേത്രി ഗീത ചോറോടിന്

> **Lead Summary:** **വടകര : **വില്യാപ്പള്ളി രാജൻ അനുസ്മരണ സമിതി നേതൃത്വത്തിൽ നൽകിവരുന്ന ഈ വർഷത്തെ വില്യാപ്പള്ളി രാജൻസ്മാരക അവാർഡ് അഭിനേത്രി ഗീത ചോറോടിന്. സംപ്റ്റംബർ 3ന് വൈകിട്ട് 4ന് ചോറോട് നടക്കുന്ന ചടങ്ങിൽ നടക-സിനിമാനടൻ സുശീൽ കുമാർ തിരുവങ്ങാട് അവാർഡ് സമ്മാനിക്കുമെന്ന് സെക്രട്ടറി സജീവൻ ചോറോട് അറിയിച്ചു.

## Article Content

**വടകര : **വില്യാപ്പള്ളി രാജൻ അനുസ്മരണ സമിതി നേതൃത്വത്തിൽ നൽകിവരുന്ന ഈ വർഷത്തെ വില്യാപ്പള്ളി രാജൻസ്മാരക അവാർഡ് അഭിനേത്രി ഗീത ചോറോടിന്. സംപ്റ്റംബർ 3ന് വൈകിട്ട് 4ന് ചോറോട് നടക്കുന്ന ചടങ്ങിൽ നടക-സിനിമാനടൻ സുശീൽ കുമാർ തിരുവങ്ങാട് അവാർഡ് സമ്മാനിക്കുമെന്ന് സെക്രട്ടറി സജീവൻ ചോറോട് അറിയിച്ചു.

സുരേഷ് ബാബു ശ്രീസ്ഥ, പൌർണ്ണമി ശങ്കരൻ, ടി കെ വിജയരാഘവൻ എന്നിവവരാണ്  ജഡ്ജിംങ് കമ്മറ്റിയംഗങ്ങൾ.   മൂന്നാം വർഷമാണ് ,വില്യാപ്പള്ളി രാജൻ അനുസ്മരണ സമിതി നേതൃത്വത്തിൽ അവാർഡ് നൽകുന്നത്.പ്രഥമ അവാർഡ് നാടക-സിനിമാനടി കുട്ട്യേടത്തി വിലാസിനിക്കായിരുന്നു.രണ്ടാം വർഷം നടക - സിനിമാ നടൻ മുഹമ്മദ് പേരാമ്പ്രയെ തെരഞ്ഞെടുത്ത്.

മൂന്ന് പതിറ്റാണ്ടിലേറെയായി നാടക രംഗത്ത് , ഗീത ചോറോട് ശക്തമായ സ്ത്രീ സാന്നിധ്യമാണ്. അമേച്വർ - പ്രൊഫഷണണൽ രംഗത്ത് 120 ഓളം നാടകങ്ങളിൽ വേഷമിട്ട ഗീത വടകര നഗരസഭ വൈസ് ചെയർമാനായും പ്രവർത്തിച്ചു.  വിടി മുരളിഅധ്യക്ഷനാവും. ബി സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തും. ടി വി ബാലൻ മാസ്റ്റർ, ഇവി വത്സൻ, പ്രേംകുമാർ വടകര, ടി രാജൻ, വി കെ പ്രഭാകരൻ, പ്രേമൻ മേലടി, രാജാറാം തൈപ്പള്ളി, സിദ്ധിഖ് വടകര, തുടങ്ങിയവർ സംസാരിക്കും. കലാപരിപാടിയുമുണ്ടാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140253/villyapalli-rajansmarakaaward-actress-geetachorod)