---
title: "#beatingwomen | വനിതാ ടിടിഇയെ മർദ്ദിച്ച സംഭവം ; വടകര സ്വദേശി പിടിയിൽ"
english_title: "#incident #beating #woman #TTE # Vadakara #resident #arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140301/incident-beating-woman-tte-vadakara-resident-arrested"
published_at: "2023-08-19T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0ce67eca68_t_t.jpg"
keywords: []
---

# #beatingwomen | വനിതാ ടിടിഇയെ മർദ്ദിച്ച സംഭവം ; വടകര സ്വദേശി പിടിയിൽ

> **Lead Summary:** **വടകര :** **[**[ ]വനിതാ ടിടിഇയെ മർദ്ദിച്ച യാത്രക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളുരു -ചെന്നൈ എക്സ്പ്രസിലാണ് സംഭവം. ടി ടി ഇ രജിതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

**വടകര :** **[**[ ]വനിതാ ടിടിഇയെ മർദ്ദിച്ച യാത്രക്കാരനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളുരു -ചെന്നൈ എക്സ്പ്രസിലാണ് സംഭവം. ടി ടി ഇ രജിതയ്ക്കാണ് മർദ്ദനമേറ്റത്. പ്രതി വടകര സ്വദേശി റൈരുവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് രാവിലെ ആയിരുന്നു സംഭവം. മംഗളുരു -ചെന്നൈ എക്സ്പ്രസിൽ യാത്രക്കാരനായിരുന്നു റൈരു. ഇയാൾ ജനറൽ ടിക്കറ്റെടുത്ത് സ്ലീപ്പർ കോച്ചിൽ കയറുകയായിരുന്നു. ഇത് ചോദ്യം ചെയ്യുകയായിരുന്നു ടിടിഇ. തുടർന്ന് ഇയാൾ ടിടിഇയെ മ‍ർദ്ദിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്ന് റെയിൽവേ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140301/incident-beating-woman-tte-vadakara-resident-arrested)