---
title: "#campaign | നിങ്ങളുടെ നിക്ഷേപം ഏറാമല ബേങ്കിനൊപ്പം' സേവിംഗ്‌സ് ബേങ്ക് അക്കൗണ്ട് ക്യാമ്പയിന്‍ തുടക്കമായി"
english_title: "#Your #Investment #Eramala #Bank' #Savings # Bank Account Campaign Launched"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140310/your-investment-eramala-bank-savings-bank-account-campaign-launched"
published_at: "2023-08-19T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d154c66b3_campaign.jpg"
keywords: []
---

# #campaign | നിങ്ങളുടെ നിക്ഷേപം ഏറാമല ബേങ്കിനൊപ്പം' സേവിംഗ്‌സ് ബേങ്ക് അക്കൗണ്ട് ക്യാമ്പയിന്‍ തുടക്കമായി

> **Lead Summary:** **ഓർക്കാട്ടേരി:**** **[**** ]ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് അതിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി സേവിംഗ്‌സ് ബേങ്ക് അക്കൗണ്ട് ക്യാമ്പയിന്‍ പദ്ധതിക്ക് 'നിങ്ങളുടെ നിക്ഷേപം ഏറാമല ബേങ്കിനൊപ്പം' എന്ന ടാഗ് ലൈനോടുകൂടി തുടക്കം കുറിച്ചു.

## Article Content

**ഓർക്കാട്ടേരി:**** **[**** ]ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക് അതിന്റെ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായി സേവിംഗ്‌സ് ബേങ്ക് അക്കൗണ്ട് ക്യാമ്പയിന്‍ പദ്ധതിക്ക് 'നിങ്ങളുടെ നിക്ഷേപം ഏറാമല ബേങ്കിനൊപ്പം' എന്ന ടാഗ് ലൈനോടുകൂടി തുടക്കം കുറിച്ചു.

2023 ആഗസ്ത് 19 മുതല്‍ ഒക്ടോബര്‍ 20 വരെ രണ്ടുമാസക്കാലയളവിലാണ് സമാഹരണം നടത്തുന്നത്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ബേങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍ ടി.കെ വിനോദന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് ചെയര്‍മാന്‍ പി.കെ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

ഏറാമല കൃഷി ഓഫീസര്‍ സൗമ്യ പി, കൃഷി അസിസ്റ്റന്റ് ലസിത പി.കെ, ശ്രീജിഷ് കെ, വരുണ്‍ കുമാര്‍ എന്നിവരില്‍ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ചു. ചടങ്ങിന് ആശംസ അര്‍പ്പിച്ച് കെ.കെ ദിവാകരന്‍ മാസ്റ്റര്‍, ഒ മഹേഷ് കുമാര്‍, കെ.കെ മനോജ് കുമാര്‍, എം.കെ വിജയന്‍, ചന്ദ്രിക പി.കെ, വി.കെ സുരേഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140310/your-investment-eramala-bank-savings-bank-account-campaign-launched)