---
title: "പെണ്‍കുട്ടികളുടെ ശുചിമുറയില്‍ ക്യാമറ വെച്ച്  ദൃശ്യങ്ങള്‍ പകര്‍ത്തി ;  അധ്യാപകന്‍ റിമാന്റില്‍"
english_title: " Camera in the girls' restroom Teacher remanded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14041/camera-in-the-girls-restroom-teacher-remanded"
published_at: "2021-12-02T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8955b82a46_naushad. photo.jpg"
keywords: []
---

# പെണ്‍കുട്ടികളുടെ ശുചിമുറയില്‍ ക്യാമറ വെച്ച്  ദൃശ്യങ്ങള്‍ പകര്‍ത്തി ;  അധ്യാപകന്‍ റിമാന്റില്‍

> **Lead Summary:** വടകര : പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. പിണറായി ആര്‍സി അമല ബേസിക് സ്‌കൂളിലെ അധ്യാപകന്‍ വള്ള്യാട് സ്വദേശി കുളക്കോട്ട് ഹൗസില്‍ കെ.നൗഷാദി നെതിരേയാണ് കേസെടുത്തത്.

## Article Content

വടകര : പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. പിണറായി ആര്‍സി അമല ബേസിക് സ്‌കൂളിലെ അധ്യാപകന്‍ വള്ള്യാട് സ്വദേശി കുളക്കോട്ട് ഹൗസില്‍ കെ.നൗഷാദി നെതിരേയാണ് കേസെടുത്തത്.

അറബിക് താത്കാലിക അധ്യാപകനാണ് നൗഷാദ്. നവംബര്‍ 29നാണ് സംഭവം നടന്നത്. സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്ക് സമീപത്തുനിന്ന് മൊബൈല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. സംശയത്തെ തുടര്‍ന്ന് കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ അധ്യാപകരെ വിവരമറിയിച്ചു.

കുട്ടിയുടെ പരാതിയില്‍ പിണറായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അറസ്റ്റിലായ നൗഷാദ് റിമാന്റിലാണ്. ധര്‍മടം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി.സുമേഷാണ് അന്വേഷണ ചുമതല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14041/camera-in-the-girls-restroom-teacher-remanded)