---
title: "vkBhaskaran | ഓർമ്മ പൂക്കൾ; വി കെ ഭാസ്കരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു "
english_title: "#memoryflowers #VKBhaskaran #twelfth #death #anniversary #observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140463/memoryflowers-vkbhaskaran-twelfth-death-anniversary-observed"
published_at: "2023-08-20T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1c5102fa91_baskaran.jpg"
keywords: []
---

# vkBhaskaran | ഓർമ്മ പൂക്കൾ; വി കെ ഭാസ്കരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനം ആചരിച്ചു 

> **Lead Summary:** **മടപ്പള്ളി :** പ്രമുഖ സി പി ഐ നേതാവും ഒഞ്ചിയം ലോക്കൽ സെക്രട്ടറിയുമായിരുന്ന വി കെ ഭാസ്കരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനാചരണം സി പി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഘടിപ്പിച്ചു.

## Article Content

**മടപ്പള്ളി :** പ്രമുഖ സി പി ഐ നേതാവും ഒഞ്ചിയം ലോക്കൽ സെക്രട്ടറിയുമായിരുന്ന വി കെ ഭാസ്കരന്റെ പന്ത്രണ്ടാം ചരമവാർഷിക ദിനാചരണം സി പി ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഘടിപ്പിച്ചു.

കാലത്ത് സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

അഡ്വ: പി ദേവരാജൻ അധ്യക്ഷത വഹിച്ചു. ഇ രാധാകൃഷ്ണൻ പി സജീവ് കുമാർ , വി പി രാഘവൻ , ബാബു കക്കാട്ട് എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140463/memoryflowers-vkbhaskaran-twelfth-death-anniversary-observed)