---
title: "#train | വടകര ട്രെയിനിൽ ടിടിഐക്കു നേരെ കത്തി വീശി യാത്രക്കാരന്‍ "
english_title: "#passenger #threw #knife #TTI #Vadakara #train"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140504/passenger-threw-knife-tti-vadakara-train"
published_at: "2023-08-20T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1dec536ea3_vatakara.jpg"
keywords: []
---

# #train | വടകര ട്രെയിനിൽ ടിടിഐക്കു നേരെ കത്തി വീശി യാത്രക്കാരന്‍ 

> **Lead Summary:** **വടകര: **വടകരയിൽ ടിടിഐക്കു നേരെ വീണ്ടും ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളുടെ ആക്രമണം.

## Article Content

**വടകര: **വടകരയിൽ ടിടിഐക്കു നേരെ വീണ്ടും ടിക്കറ്റില്ലാതെ യാത്ര ചെയ്തയാളുടെ ആക്രമണം.

ഞായറാഴ്ച പുലർച്ചെ 3.30നു വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില്‍ വകടരയ്ക്ക് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്.

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ ടിടിഐക്കു നേരെ കത്തിവീശുകയായിരുന്നു.

അക്രമിയെ യാത്രക്കാര്‍ കീഴടക്കി. പരുക്കേറ്റ ടിടിഐ ഋഷി ശശീന്ദ്രനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140504/passenger-threw-knife-tti-vadakara-train)