---
title: "#AKSaseendran |മെഗാ തൊഴിൽമേള; ഉന്നത വിദ്യാഭ്യാസമേഖലയെ തൊഴിലുമായി ബന്ധപ്പെടുത്തണം - മന്ത്രി എ കെ ശശീന്ദ്രൻ "
english_title: "#MegaJobFair #Higher #education #sector #linked #employment #Minister #AKSaseendran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140566/megajobfair-higher-education-sector-linked-employment-minister-aksaseendran"
published_at: "2023-08-20T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e22d30761ae_vatakara.jpg"
keywords: []
---

# #AKSaseendran |മെഗാ തൊഴിൽമേള; ഉന്നത വിദ്യാഭ്യാസമേഖലയെ തൊഴിലുമായി ബന്ധപ്പെടുത്തണം - മന്ത്രി എ കെ ശശീന്ദ്രൻ 

> **Lead Summary:** **വടകര:** ഉന്നത വിദ്യാഭ്യാസമേഖലയെ തൊഴിലുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള മാറ്റം ഉണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

## Article Content

**വടകര:** ഉന്നത വിദ്യാഭ്യാസമേഖലയെ തൊഴിലുമായി ബന്ധപ്പെടുത്തുന്ന തരത്തിലുള്ള മാറ്റം ഉണ്ടാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

അവസരങ്ങൾ കണ്ടെത്തുകയും, അവ നിർണയിക്കുകയും, അവിടേക്ക് പോകാനുള്ള വാതിലുകൾ തുറന്നിടുകയും ചെയ്യുന്ന ഒരു പുതിയ തൊഴിൽ സംസ്കാരത്തിലേക്ക് കേരളത്തെ എത്തിക്കുക എന്ന നിലപാടുമായാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്.

ആ നിലപാടിന്റെ ഭാഗമായാണ് 'സ്മാർട്ട് കുറ്റ്യാടി ' മെഗാ തൊഴിൽമേള നടത്തുന്നത്. എല്ലാവരും ചേർന്ന് നമുക്ക് വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാനും ,സംതൃപ്തരായ ഒരു യുവസമൂഹത്തെ സമൂഹത്തിൻറെ പുനർനിർമ്മിതിക്കായി ഉപയോഗിക്കാനും കഴിയും വിധത്തിൽ ഉള്ള ശാക്തീകരണത്തിന്റെ കേന്ദ്രമായി തൊഴിൽമേള മാറുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള സ്വാഗതം പറഞ്ഞു. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷനായി.

ചടങ്ങിൽ തൊടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിഎം ലീന കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയ്തു ,പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ജ്യോതിലക്ഷ്മി,

കുടുംബ ശ്രീ ജില്ലാ പ്രൊജക്റ്റ് മാനേജർ റഫ്‌സീന എം.പി., സ്മാർട്ട് കുറ്റ്യാടി കൺവീനർ പി.കെ.അശോകൻ മാസ്റ്റർ, ടി. മോഹൻ ദാസ് മാസ്റ്റർ, ജനപ്രതിനിധികൾ ,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിലായി ആയിരത്തിൽ അധികം ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140566/megajobfair-higher-education-sector-linked-employment-minister-aksaseendran)