---
title: "#Fishfarming | സുഭിക്ഷ കേരളം; മത്സ്യകൃഷി വിളവെടുപ്പ് നടത്തി "
english_title: "#SubhikshaKerala #Aquaculture #harvested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140572/subhikshakerala-aquaculture-harvested"
published_at: "2023-08-20T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e23124783df_malsyakrishi.jpg"
keywords: []
---

# #Fishfarming | സുഭിക്ഷ കേരളം; മത്സ്യകൃഷി വിളവെടുപ്പ് നടത്തി 

> **Lead Summary:** **വടകര : **കേരള സർക്കാർ ഫിഷറീസ് വകുപ്പും ഏറാമല ഗ്രാമ പഞ്ചായത്തും സംയുക്തമായി സുഭിക്ഷ കേരളം പദ്ധതിയിലെ ബയോഫ്ലോക്ക് ടാങ്കിൽ വളർത്തിയ വരാൽ വിളവെടുപ്പ് നടത്തി.

## Article Content

**വടകര : **കേരള സർക്കാർ ഫിഷറീസ് വകുപ്പും ഏറാമല ഗ്രാമ പഞ്ചായത്തും സംയുക്തമായി സുഭിക്ഷ കേരളം പദ്ധതിയിലെ ബയോഫ്ലോക്ക് ടാങ്കിൽ വളർത്തിയ വരാൽ വിളവെടുപ്പ് നടത്തി.

തട്ടോളിക്കര വയനോളി താഴ ഫിഷ് ഫാമിൽ നടന്ന ചടങ്ങ് ഏറാമല ഗ്രാമ പഞ്ചായത്ത് മെമ്പർ ടി. എൻ റഫീഖ് ഉദ്ഘാടനം ചെയ്തു. വിജിൽകുമാർ എ. കെ അധ്യക്ഷനായി.

ശബരിപ്രസാദ്, വിജിൽ എന്നിവർ ചേർന്നാണ് മത്സ്യകൃഷി ആരംഭിച്ചത്. ഫിഷറീസ് പ്രമോട്ടർ സന്ദീപ്, സിവിൻനാദ്, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140572/subhikshakerala-aquaculture-harvested)