---
title: "#KadameriMUPschool | വിജയാരവം; എൽ. എസ്. എസ്, യു. എസ്. എസ് തിളക്കമാർന്ന വിജയവുമായി കടമേരി എം. യു. പി. സ്കൂൾ "
english_title: "#LSS #USS #Kadameri #brilliant #success #MUPschool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140586/lss-uss-kadameri-brilliant-success-mupschool"
published_at: "2023-08-20T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e23a0af3d51_kadameri.jpg"
keywords: []
---

# #KadameriMUPschool | വിജയാരവം; എൽ. എസ്. എസ്, യു. എസ്. എസ് തിളക്കമാർന്ന വിജയവുമായി കടമേരി എം. യു. പി. സ്കൂൾ 

> **Lead Summary:** **ആയഞ്ചേരി: **എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ കടമേരി എം. യു. പി. സ്കൂളിൽ 'വിജയാരവം' എന്ന പേരിൽ ഘോഷയാത്ര നടത്തി.

## Article Content

**ആയഞ്ചേരി: **എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ കടമേരി എം. യു. പി. സ്കൂളിൽ 'വിജയാരവം' എന്ന പേരിൽ ഘോഷയാത്ര നടത്തി.

സ്കോളർഷിപ്പ് പരീക്ഷയിൽ 27 വിദ്യാർത്ഥികളാണ് തിളക്കമാർന്ന വിജയം നേടി സ്കൂളിൻ്റെ യശസ്സ് അക്കാദമിക രംഗത്തും ഉയർത്തിയത്. സ്കൂളിൽ നിന്നും ആരംഭിച്ച റാലി തണ്ണീർപ്പന്തൽ ടൗൺ വഴി ആർ.എ.സി. ഹൈസ്കൂളിന് സമീപം സമാപിച്ചു.

ഘോഷയാത്രയിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, വാർഡ് മെമ്പർ ടി. കെ. ഹാരിസ്, പ്രധാന അധ്യാപകൻ ടി.കെ. നസീർ, പി.ടി.എ. പ്രസിഡൻ്റ് മൻസൂർ ഇടവലത്ത്,

മാനേജിങ് കമ്മിറ്റി സെക്രട്ടറി സി. എച്ച്. അഷറഫ്, ഇ. പി. മൊയ്തു, ശരീഫ് മുടിയല്ലൂർ, സ്റ്റാഫ് സെക്രട്ടറി കെ. അബ്ദുറഹിമാൻ, കെ. രതീഷ്, കെ. കെ. സഫീറ തുടങ്ങിയവർ അണിനിരന്നു.

സ്കൗട്ട്, ഗൈഡ്, ജെ. ആർ. സി, വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റും ബാൻഡ് താളമേളങ്ങളും മുത്തുക്കടകളും ബലൂണും തോരണങ്ങളും മറ്റും റാലിക്ക് കൊഴുപ്പേകി.

സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം പി.ടി.എ.കമ്മിറ്റി അംഗങ്ങളും നാട്ടുകാരും രക്ഷിതാക്കളും റാലിയിൽ കണ്ണികളായി. അധ്യാപകരായ കെ. കെ. അയ്യൂബ്,

കെ.സി. ഫാസിൽ, വി. എം. സജാദ്, സി. കെ.മുബാറക്ക്, സി. എച്ച്.ഷഫീഖ്, അർഷാദ്,സി. കെ. ആദിൽ, പി.കെ.ഷമീമ, ടി. പി. ഷഹനാസ് തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140586/lss-uss-kadameri-brilliant-success-mupschool)