---
title: "ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം;  ഒരുക്കങ്ങള്‍ തുടങ്ങി"
english_title: "orkkateri siva - bhagavthi temple festivel   Preparations have begun"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14076/orkkateri-siva-bhagavthi-temple-festivel-preparations-have-begun"
published_at: "2021-12-02T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8c3a138324_orkkrtery siva temple .jpg"
keywords: []
---

# ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം;  ഒരുക്കങ്ങള്‍ തുടങ്ങി

> **Lead Summary:** ഓര്‍ക്കാട്ടേരി : ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം 2022 ജനുവരി 26 മുതല്‍ 31 വരെ വിപുലമായി നടത്താന്‍ തീരുമാനിച്ചു. ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

## Article Content

ഓര്‍ക്കാട്ടേരി : ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം 2022 ജനുവരി 26 മുതല്‍ 31 വരെ വിപുലമായി നടത്താന്‍ തീരുമാനിച്ചു. ഉത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു.

ഭാരവാഹികളായി ചെയര്‍മാന്‍ ശിവദാസ് കുനിയില്‍, ജനറല്‍ സെക്രട്ടറി എന്‍ ബാബു ട്രഷറര്‍ പുതിയേടത്ത് കൃഷ്ണന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കൂടാതെ പതിനഞ്ചോളം സബ് കമ്മിറ്റികളും രൂപീകരിച്ചു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പ്രഭാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

കുനിയില്‍ രവീന്ദ്രന്‍, ടി. എന്‍. കെ ശശീന്ദ്രന്‍, സി. കെ കൃഷ്ണന്‍ , കെ. എം ബാലകൃഷ്ണന്‍, ആര്‍.കെ ഗിരീശന്‍, കെ.എം പവിത്രന്‍ മുതലായവര്‍ സംസാരിച്ചു. ഓര്‍ക്കാട്ടേരി ചന്തയുമായി ബന്ധമുള്ള ശിവ ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം വടകര താലൂക്കിലെ പ്രധാനപ്പെട്ട ക്ഷേത്രോത്സവങ്ങളില്‍ ഒന്നാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14076/orkkateri-siva-bhagavthi-temple-festivel-preparations-have-begun)