---
title: "#arrest | വടകരയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ "
english_title: "#Excise #arrests #youngman #ganja #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140760/excise-arrests-youngman-ganja-vadakara"
published_at: "2023-08-21T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e33d73c65f9_vatakaraganja.jpg"
keywords: []
---

# #arrest | വടകരയിൽ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ 

> **Lead Summary:** **വടകര: **പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് 15 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ തമിഴ്നാട് കുംഭകോണം സ്വദേശി അജിയാണ് പിടിയിലായത്.

## Article Content

**വടകര: **പുതിയ സ്റ്റാന്റ് പരിസരത്ത് നിന്ന് 15 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ തമിഴ്നാട് കുംഭകോണം സ്വദേശി അജിയാണ് പിടിയിലായത്.

എക്സൈസ് സർക്കിൾ പാർട്ടി ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനക്കിടയിലാണ് ഇയാൾ വലയിലായത്. പുതിയ സ്റ്റാന്റിനു സമീപം ദേശീയപാതയോരത്തെ നമ്പറിടാത്ത ഷെഡിൽ താമസിക്കുന്നയാളാണ് പ്രതി.

വടകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസൻ ടി എം, പി.ഒമാരായ തറോൽ രാമചന്ദ്രൻ, സി.കെ.ജയപ്രസാദ്, സിഇഒമാരായ വിനോദൻ എ, ഷംസുദ്ധീൻ കെ ടി, സനു ടി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140760/excise-arrests-youngman-ganja-vadakara)