---
title: "#thanal | വ്യത്യസ്തരായൊ നന്മ മനസ്സുകൾ ; എടച്ചേരി തണൽ അന്തേവാസികൾക്ക് സൗജന്യ സേവനം നൽകി ബാർബർമാർ "
english_title: "#Goodminds #different #Barbers #provided #freeservice #Edachery #Thanal #inmates"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140867/goodminds-different-barbers-provided-freeservice-edachery-thanal-inmates"
published_at: "2023-08-21T22:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3923880518_thanal.jpg"
keywords: []
---

# #thanal | വ്യത്യസ്തരായൊ നന്മ മനസ്സുകൾ ; എടച്ചേരി തണൽ അന്തേവാസികൾക്ക് സൗജന്യ സേവനം നൽകി ബാർബർമാർ 

> **Lead Summary:** **എടച്ചേരി : **ഇവിടെ വ്യത്യസ്തരായൊ നന്മ മനസ്സുകൾ . എടച്ചേരി തണൽ അന്തേവാസികൾക്ക് സൗജന്യ സേവനം നൽകി ബാർബർമാർ .

## Article Content

**എടച്ചേരി : **ഇവിടെ വ്യത്യസ്തരായൊ നന്മ മനസ്സുകൾ . എടച്ചേരി തണൽ അന്തേവാസികൾക്ക് സൗജന്യ സേവനം നൽകി ബാർബർമാർ .

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് വർക്കേർസ് യൂനിയൻ (സി.ഐ.ടി.യു ) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എടച്ചേരി തണലിലെ 250 ഓളം അന്തേവാസികൾക്ക് മുടി വെട്ടിയും ഷേവ് ചെയ്തും സൗജന്യ സേവനം നൽകി ബാർബർമാർ മാതൃക യായി.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി ഉദ്ഘാടനം ചെയ്തു. കെ.എസ്.ബി.യു ജില്ലാ സെക്രട്ടറി എം.പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

പി.രാജൻ, പ്രിൻസ് ബാബു, ബാബു ചാലിക്കര, മിസ്ഹബ് സമാൻ, സജിമോൾ , സുജിന എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140867/goodminds-different-barbers-provided-freeservice-edachery-thanal-inmates)