---
title: "#kkrama | എൽഡിഎഫ് സർക്കാർ ജനങ്ങളെ വജ്ജിക്കുകയാണ്, എല്ലാ മേഖലകളിലും പൂർണ്ണ പരാജയം -കെ.കെ. രമ എം.എൽ എ"
english_title: "#LDF #Govt #letting #people #down #complete #failure #areas #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140870/ldf-govt-letting-people-down-complete-failure-areas-kkramamla"
published_at: "2023-08-21T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3942da2496_rama.jpg"
keywords: []
---

# #kkrama | എൽഡിഎഫ് സർക്കാർ ജനങ്ങളെ വജ്ജിക്കുകയാണ്, എല്ലാ മേഖലകളിലും പൂർണ്ണ പരാജയം -കെ.കെ. രമ എം.എൽ എ

> **Lead Summary:** ** വടകര :** എൽഡിഎഫ് സർക്കാർ ജനങ്ങളെ വജ്ജിക്കുകയാണ് എല്ലാ മേഖലകളിലും പൂർണ്ണമായും പരാജയമാണ് ഓണം അടുക്കുമ്പോൾ സാധനങ്ങളുടെ വിലകൾ കുത്തനെ കൂടി വരികയാണ് .

## Article Content

** വടകര :** എൽഡിഎഫ് സർക്കാർ ജനങ്ങളെ വജ്ജിക്കുകയാണ് എല്ലാ മേഖലകളിലും പൂർണ്ണമായും പരാജയമാണ് ഓണം അടുക്കുമ്പോൾ സാധനങ്ങളുടെ വിലകൾ കുത്തനെ കൂടി വരികയാണ് .

സപ്ലെക്കോമാർക്കറ്റിലോ ലാഭ മാർക്കറ്റിലോ അത്യാവശ്യ സാധനങ്ങൾ പോലുംഇല്ല ആരോഗ്യമേഖലയിൽ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ് രോഗം വരുമ്പോൾ ജനങ്ങൾ നെട്ടോട്ടം ഓടേണ്ട അവസ്ഥ രോഗം വരുമ്പോൾ പിരിവ് എടുത്ത് ചികിൽസ നടത്തേണ്ടിവരുന്ന അവസ്ഥ.

ഇതൊക്കെ കേരളത്തില മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുന്ന രീതി അദ്ദേഹം അവസാനിപ്പിക്കണം . വിദ്യാഭ്യാസ മേഖലയിൽ തൊഴിൽ സാധ്യത ഉള്ള പുതിയ കോഴ്സുകൾ കൊണ്ട് വരാതെ വിദ്യാർത്ഥികൾ പ്രയാസപെടുന്നു.

പഠനത്തിന് വേണ്ടി മറ്റ്സംസ്ഥാനങ്ങളിൽ പോകേണ്ട അവസ്ഥയാണ് ഇന്ന്. ഇങ്ങനെ എല്ലാ മേഖലയിലും സർക്കാർ പൂർണമായും പരാജയമെന്ന് കെ.കെ. രമ എം.എൽ എ പറഞ്ഞു .

ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി മിനിയ്ക്കും വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്തിനും ഏറാമല പഞ്ചായത്ത് ജനകീയ മുന്നണി നൽകിയ സ്വീകരണ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

കെ.എം. സലിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലിഗ് സെക്രട്ടറി പാറക്കൽ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി ആർ.എം.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എൻ.വേണു, കോട്ടയിൽ രാധാകൃഷ്ണൻ,

യൂത്ത് ലീഗ് അഖിലേന്ത്യ സെക്രട്ടറി ഷിബുമീരാൻ, മിസ്ഹബ് കിയ്യരിയൂർ,മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത്, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജിത്ത് ,ഒ.കെ കുഞ്ഞബദുള്ള മാസ്റ്റർ,എ.കെ ബാബു,ഒ.കെ ഇബ്രാഹിം,ഷക്കീല ഈങ്ങോളി,ദീപുരാജ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140870/ldf-govt-letting-people-down-complete-failure-areas-kkramamla)