---
title: "#SDPI | പ്രതിഷേധ വലയം; ഹരിയാന - മണിപ്പൂർ വംശഹത്യ, അഴിയൂരിൽ എസ്ഡിപിഐ പ്രതിഷേധ വലയം തീർത്തു "
english_title: "#protest #zone #Haryana #Manipur #Genocide #SDPI #completes #protestzone #Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/140998/protest-zone-haryana-manipur-genocide-sdpi-completes-protestzone-azhiyur"
published_at: "2023-08-22T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e468095715f_azhiyur.jpg"
keywords: []
---

# #SDPI | പ്രതിഷേധ വലയം; ഹരിയാന - മണിപ്പൂർ വംശഹത്യ, അഴിയൂരിൽ എസ്ഡിപിഐ പ്രതിഷേധ വലയം തീർത്തു 

> **Lead Summary:** **അഴിയൂർ :** ഹരിയാനയിലും മണിപ്പൂരിലും മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കു മെതിരെ നടക്കുന്ന ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും ബുൾഡോസർ രാജിനുമെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിഷേധ വലയം സംഘടിപ്പിച്ചു.

## Article Content

**അഴിയൂർ :** ഹരിയാനയിലും മണിപ്പൂരിലും മുസ്ലീങ്ങൾക്കും ക്രൈസ്തവർക്കു മെതിരെ നടക്കുന്ന ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും ബുൾഡോസർ രാജിനുമെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിഷേധ വലയം സംഘടിപ്പിച്ചു.

എസ്ഡിപിഐ അഴിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഴിയൂർ ചുങ്കം ടൗണിൽ നടന്ന പ്രതിഷേധ പരിപാടി എസ്ഡിപിഐ വടകര മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് സബാദ് വിപി, സെക്രട്ടറി യാസർ, സൈനുദ്ദീൻ എകെ, സാഹിർ പുനത്തിൽ, ഷാകിർ, സനൂജ് ബാബരി, സാലിം പുനത്തിൽ, സലീം പി എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/140998/protest-zone-haryana-manipur-genocide-sdpi-completes-protestzone-azhiyur)