---
title: "#Logorelease | ലോഗോ പ്രകാശനം; അന്നൊരിക്കാൽ മഹാ സംഗമത്തിനൊങ്ങി മൊകേരി ഗവ. കോളേജ് "
english_title: "#Logorelease #Onceupon #time #Mokeri #GovtCollege"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141065/logorelease-onceupon-time-mokeri-govtcollege"
published_at: "2023-08-22T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4a07a28ef1_mokery.jpg"
keywords: []
---

# #Logorelease | ലോഗോ പ്രകാശനം; അന്നൊരിക്കാൽ മഹാ സംഗമത്തിനൊങ്ങി മൊകേരി ഗവ. കോളേജ് 

> **Lead Summary:** **വടകര: **സൗഹൃദത്തിന്റെ ഹൃദയ ബന്ധങ്ങൾ കോർത്തിണക്കാൻ . പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കുന്ന അന്നൊരിക്കൽ മഹാ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

## Article Content

**വടകര: **സൗഹൃദത്തിന്റെ ഹൃദയ ബന്ധങ്ങൾ കോർത്തിണക്കാൻ . പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കുന്ന അന്നൊരിക്കൽ മഹാ സംഗമത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

കവിയും ചിത്രകാരനുമായ സോമൻ കടലൂർ സ്വാഗത സംഘം ചെയർമാർ പി.പി. ദിനേശന് കൈമാറി ലോഗോ പ്രകാശനം ചെയ്തു.

ശ്രീജിത്ത്‌. കെ. കെ ശ്രീജിത്ത്‌ പി ഷിജിത്ത് പി ദിനേശൻ എടത്തിൽ തുടങ്ങിയവർ സംസാരിച്ചു. മൊകേരി ഗവ. കോളേജിൽ 1998 ജനുവരിമുതൽ 2001 മാർച്ചുവരെ പഠിച്ചവരുടെ കൂടിച്ചേരലാണ് 'അന്നൊരിക്കൽ മഹാ സംഗമം' എന്ന പേരിൽ ഈ മാസം 27 ന് മൊകേരി ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുക.

രാവിലെ പത്തിന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്യും. നടൻ ശ്രീജിത്ത് കൈവേലി വിശിഷ്ടാതിഥിയാകും.

> പൂർവ വിദ്യാർഥി ശ്രീനിവാസൻ തൂണേരിയുടെ കവിതാ സമാഹാരം "ഇഞ്ചുറി ടൈം" ജയചന്ദ്രൻ മൊകേരി പ്രകാശനം ചെയ്യും. പൂർവ അധ്യാപകരും ജീവനക്കാരും പങ്കെടുക്കും. ഉദ്ഘാടന ശേഷം ക്ലാസ് കൂട്ടായ്മകൾ നടക്കും. ഉച്ചയ്ക്കുശേഷം വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141065/logorelease-onceupon-time-mokeri-govtcollege)