---
title: "#annorikkal | മൊകേരി ഗവ. കോളേജിൽ അന്നൊരിക്കാൽ മഹാ സംഗമം 27ന്; ഒരുക്കങ്ങൾ പൂർത്തിയായി "
english_title: "#Mokeri #Govt.college #On27th #great #gathering #Preparations #complete"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141071/mokeri-govtcollege-on27th-great-gathering-preparations-complete-new"
published_at: "2023-08-22T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4a391a1a42_vatakara.jpg"
keywords: []
---

# #annorikkal | മൊകേരി ഗവ. കോളേജിൽ അന്നൊരിക്കാൽ മഹാ സംഗമം 27ന്; ഒരുക്കങ്ങൾ പൂർത്തിയായി 

> **Lead Summary:** **വടകര: **കാൽ നൂറ്റാണ്ടിനിപ്പുറം കലാലയ മുറ്റത്തേക്ക് അവർ വീണ്ടും വരുന്നു. സൗഹൃദത്തിന്റെ ഹൃദയ ബന്ധങ്ങൾ കോർത്തിണക്കാൻ .

## Article Content

**വടകര: **കാൽ നൂറ്റാണ്ടിനിപ്പുറം കലാലയ മുറ്റത്തേക്ക് അവർ വീണ്ടും വരുന്നു. സൗഹൃദത്തിന്റെ ഹൃദയ ബന്ധങ്ങൾ കോർത്തിണക്കാൻ .

ചരിത്രത്തിന്റെ മറ്റൊരു താളിൽ ഓർമകളുടെ സ്വർണ്ണ ലിപികളാൽ എഴുതി ചേർക്കാർ പൂർവ്വ അധ്യാപകരും വിദ്യാർത്ഥികളും സംഗമിക്കുന്ന വേറിട്ട പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മൊകേരി ഗവ. കോളേജിൽ 1998 ജനുവരിമുതൽ 2001 മാർച്ചുവരെ പഠിച്ചവരുടെ കൂടിച്ചേരലാണ് 'അന്നൊരിക്കൽ മഹാ സംഗമം' എന്ന പേരിൽ ഈ മാസം 27 ന് മൊകേരി ഗവ. കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുക.

രാവിലെ പത്തിന് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജയചന്ദ്രൻ മൊകേരി ഉദ്ഘാടനം ചെയ്യും. നടൻ ശ്രീജിത്ത് കൈവേലി വിശിഷ്ടാതിഥിയാകും.

> പൂർവ വിദ്യാർഥി ശ്രീനിവാസൻ തൂണേരിയുടെ കവിതാ സമാഹാരം "ഇഞ്ചുറി ടൈം" ജയചന്ദ്രൻ മൊകേരി പ്രകാശനം ചെയ്യും. പൂർവ അധ്യാപകരും ജീവനക്കാരും പങ്കെടുക്കും.

ഉദ്ഘാടന ശേഷം ക്ലാസ് കൂട്ടായ്മകൾ നടക്കും. ഉച്ചയ്ക്കുശേഷം വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും. ഇതിനകം അഞ്ഞൂറ് പേർ പരിപാടിക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ഭാരവാഹികൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ ഭാരവാഹികൾ ആയ ദിനേശൻ. പി പി ശ്രീജിത്ത്‌. കെ. കെ ശ്രീജിത്ത്‌ പി ഷിജിത്ത് പി ദിനേശൻ എടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141071/mokeri-govtcollege-on27th-great-gathering-preparations-complete-new)