---
title: "#trafficjam | വികസനം അകലെ; ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി വില്യാപ്പള്ളി ടൗൺ "
english_title: "#development #away #Vilyapally #town #struggling #trafficjams"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141077/development-away-vilyapally-town-struggling-trafficjams"
published_at: "2023-08-22T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4ab7fb1bf9_villyappali.jpg"
keywords: []
---

# #trafficjam | വികസനം അകലെ; ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടി വില്യാപ്പള്ളി ടൗൺ 

> **Lead Summary:** **വടകര : **വില്യാപ്പള്ളി ടൗണിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാവുകയാണ്. അടിയന്തര സർവീസ് ഹോസ്പിറ്റൽ വാഹനങ്ങൾ ആംബുലൻസ് അടക്കം ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന കാഴ്ചയാണ് ദിനംപ്രതി കണ്ടുവരുന്നത്.

## Article Content

**വടകര : **വില്യാപ്പള്ളി ടൗണിൽ ഗതാഗതക്കുരുക്ക് തുടർക്കഥയാവുകയാണ്. അടിയന്തര സർവീസ് ഹോസ്പിറ്റൽ വാഹനങ്ങൾ ആംബുലൻസ് അടക്കം ഗതാഗതക്കുരുക്കിൽ അകപ്പെടുന്ന കാഴ്ചയാണ് ദിനംപ്രതി കണ്ടുവരുന്നത്.

ടൗണിൽ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ തയ്യാറാക്കി എന്ന് പഞ്ചായത്ത് പറയുന്നുണ്ടെങ്കിലും തീരുമാനം വെറും കടലാസിൽ മാത്രമായി ഒതുങ്ങുകയാണ്.

വില്യാപ്പള്ളി ചേലക്കാട് റോഡ് പ്രൊജക്റ്റ് സ്ഥലം ഉടമകളുടെ എതിർപ്പ് കാരണം ഉപേക്ഷിക്കപ്പെട്ട നിലയിലേക്ക് എത്തിയിരിക്കുകയാണ്. കെട്ടിടങ്ങൾ ചിലത് കാല പഴക്കം കൊണ്ട് അപകട നിലയിലാണ് അടുത്തകാലത്ത് ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിഞ്ഞു വീണിട്ടുണ്ടായിരുന്നു തലനാരികയിക്കാണ് വലിയ അപകടം ഒഴിവായത്.

വില്യാപ്പള്ളി ടൗണിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ ശാശ്വത നടപടി ഉണ്ടാകണമെന്നും ടൗണിൽ വികസനയും എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും ലോക്താന്ത്രിക് യുവജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മലയിൽ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സച്ചിൻ വില്ലപ്പള്ളി മണ്ഡലം പ്രസിഡൻറ് സുധീഷ് , എം ടി കെ ഷിജിൻ , കൊടക്കലാംകണ്ടി പി എം അജിത്ത് അനിരുദ് എം ഉണ്ണികൃഷ്ണൻ കെ കെ ഷിജിൻ രാജ് ഇ എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141077/development-away-vilyapally-town-struggling-trafficjams)