---
title: "#Legalmetrology| ഓണം; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പ് "
english_title: "#Onam #Legalmetrology #department #conducted #inspection #business #establishments"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141086/onam-legalmetrology-department-conducted-inspection-business-establishments"
published_at: "2023-08-22T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e4c0d1d0af1_legal.jpg"
keywords: []
---

# #Legalmetrology| ഓണം; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി ലീഗൽ മെട്രോളജി വകുപ്പ് 

> **Lead Summary:** **വടകര: ** ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ 354 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 46 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് 29000 രൂപ പിഴ ഈടാക്കി. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ.അബ്ദുൽ കാദറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

## Article Content

**വടകര: ** ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ 354 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ 46 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് 29000 രൂപ പിഴ ഈടാക്കി. ലീഗൽ മെട്രോളജി കൺട്രോളർ വി.കെ.അബ്ദുൽ കാദറിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

ലീഗൽ മെട്രോളജി നിയമപ്രകാരം ആവശ്യമായ രേഖകൾ ഇല്ലാത്തത്, പായ്ക്കറ്റിന് പുറത്ത് ആവശ്യമായ പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താത്തത്, അളവിൽ കുറവ് എന്നിവ സംബന്ധിച്ചാണ് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കേസെടുത്ത് പിഴ ഈടാക്കിയത്.

പിഴ ഒടുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും. മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക, അളവിലും തൂക്കത്തിലും കുറച്ച് വിൽപ്പന നടത്തുക, നിർമ്മാതാവിന്റെ വിലാസം,

ഉൽപന്നം പായ്ക്ക് ചെയ്ത തിയ്യതി, അളവ്, തൂക്കം, പരമാവധി വിൽപ്പന വില, തുടങ്ങിയവ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, എം.ആർ.പി.യെക്കാൾ അധിക തുക ഈടാക്കുക, വില തിരുത്തുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ ഓണം വരെ തുടരും.

ഈ സാമ്പത്തിക വർഷം ഇതുവരെ ജില്ലയിൽ 2600 വ്യാപാര സ്ഥാപനങ്ങളിലായി നടന്ന പരിശോധനകളിൽ 505 കേസുകൾ കണ്ടെത്തി 1464000 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141086/onam-legalmetrology-department-conducted-inspection-business-establishments)