---
title: "#ACCIDENT | കല്ലട ട്രാവൽസ്‌ ബസ്സ് അപകടം; മരിച്ചവരിൽ ഒരാൾ വടകര സ്വദേശി "
english_title: "#PALAKKAD #BUS #ACCIDENT #deceased #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141254/palakkad-bus-accident-deceased-vadakara"
published_at: "2023-08-23T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e5c2a6dccd0_kalladatravels.jpg"
keywords: []
---

# #ACCIDENT | കല്ലട ട്രാവൽസ്‌ ബസ്സ് അപകടം; മരിച്ചവരിൽ ഒരാൾ വടകര സ്വദേശി 

> **Lead Summary:** **വടകര : ** ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് അപകടത്തിൽ രണ്ടുമരണം. മരിച്ചവരിൽ ഒരാൾ വടകര സ്വദേശി. ആയഞ്ചേരി സ്വദേശി ഇഷാൻ ആണ് മരിച്ചത്.

## Article Content

**വടകര : ** ദീർഘദൂര സർവീസ് നടത്തുന്ന കല്ലട ട്രാവൽസിന്റെ ബസ് അപകടത്തിൽ രണ്ടുമരണം. മരിച്ചവരിൽ ഒരാൾ വടകര സ്വദേശി. ആയഞ്ചേരി സ്വദേശി ഇഷാൻ ആണ് മരിച്ചത്.

എഞ്ചിനിയേറിങ് വിദ്യാർത്ഥിയായ കാമിച്ചേരി കുരുട്ടിപ്രം വീട്ടിൽ മൊയ്തുവിന്റെ മകൻ ഇഷാൻ ആണ് മരിച്ചത്. ഉമ്മ ഹാജറ , സഹോദരി വഫ , സഹോദരൻ ( ഐസാം പരേതനായ ).

തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിയായിരുന്നു അപകടം നടന്നത്. ചെന്നൈയിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.

അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് പേരുടെ മരണമാണ് സ്ഥിതീകരിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141254/palakkad-bus-accident-deceased-vadakara)